ചപ്പാത്തി ഇനി വെറൈറ്റിയായി തയ്യാറാക്കിയാലോ? രുചികരമായ രീതിയിൽ ഒരു മസാല ചപ്പാത്തി. തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മസാല ചപ്പാത്തി
- ആട്ട- 1 കപ്പ്
- ഉപ്പ് ആവശ്യത്തിന്
- വെള്ളം
- മുട്ട – 1 എണ്ണം
- പച്ചമുളക് – 2 എണ്ണം
- സവാള – I ചെറുത്
തയ്യാറാക്കുന്ന വിധം
ആട്ടയും വെള്ളവും ഉപ്പും ചേർത്ത് ചപ്പാത്തിക്കു കുഴയ്ക്കുക. ചപ്പാത്തി ചുട്ടെടുക്കുക. മുട്ട ഒരു പാത്രത്തിൽ സവാളയും പച്ചമുളകും, ഉപ്പും ചേർത്ത് അടിക്കുക. ചുട്ടെടുത്ത ചപ്പാത്തി ഈ മിശ്രിതത്തിൽ മുക്കി ദോശക്കല്ലിൽ ഇട്ട് ചുട്ടെടുക്കുക. ചുടുമ്പോൾ ആവശ്യത്തിന് എണ്ണ ചേർക്കാം. കറിക്കൊപ്പമോ സോസു ചേർത്തോ കഴിക്കാം.