ഒരു ഗ്ലാസ് ചായയും ഒരു വെട്ടുകേക്കും ഉണ്ടെങ്കിൽ ചായസമയം കുശാലായി. ഈ വെട്ടുകേക്ക് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
മൈദയും റവയും സോഡാപ്പൊടിയും കൂട്ടിയിളക്കി തെള്ളി വെയ്ക്കുക. മുട്ട നന്നായി അടിച്ച് പഞ്ചസാര, പാല്‍, നെയ്യ്, വാനില എസന്‍സ്, ഏലക്കായ്‌പ്പൊടി എന്നിവയുമായി ചേര്‍ത്തിളക്കുക. ഇതിനോടുകൂടി മൈദയും റവയും ചേര്‍ത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് നനച്ച തുണി കൊണ്ടു മൂടിവെയ്‌ക്കേണ്ടതാണ്. രണ്ടു മണിക്കൂറിനു ശേഷം അരയിഞ്ച് കനത്തില്‍ പരത്തി ചതുരക്കഷണങ്ങളായി മുറിക്കുക. ഓരോ കഷണത്തിന്റേയും ഓരോ മൂല നടുക്കുനിന്നു താഴോട്ടു പിളര്‍ത്തി ഇതളുപോലെയാക്കണം. എന്നിട്ട് കാഞ്ഞ എണ്ണയില്‍ വറുത്തു കോരിയെടുക്കണം. വെട്ടുകേക്ക് രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.