പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെയുണ്ടായ ട്രോളി വിവാദത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. പൊലീസ് സ്വീകരിച്ചത് യു ഡി എഫിനെ സഹായിക്കുന്ന നിലപാടാണെന്നാണ് അദ്ദേഹം പറഞ്ഞത്. കള്ളപ്പണം വന്നുവെന്ന കാര്യം ഉറപ്പാണെന്നും കൃഷ്ണകുമാർ ആരോപിച്ചു. പൊലീസിൽ നിന്ന് മറിച്ചൊരു കാര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും, റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിയമവശം പരിശോധിച്ച് ബി ജെ പിയുടെ തുടർനടപടി തീരുമാനിക്കുമെന്നും അദ്ദേഹം വിശദമാക്കി. സംഭവത്തിൽ പൊലീസിൻ്റെ പ്രാഥമിക നിഗമനം ട്രോളി ബാഗിൽ ദുരൂഹതയില്ലെന്നാണ്.