ഇനി ചിക്കൻ വാങ്ങിക്കുമ്പോൾ ഇതുപോലെ വറുത്ത് നോക്കൂ. ഈ ചിക്കൻ വറുത്തതിന്. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1. ചിക്കൻ – 1 കിലോ, ചെറിയ കഷ്ങ്ങളാക്കിയത്
- 2. മുളക്പൊടി – 4 വലിയ സ്പൂണ്‍
- മഞ്ഞൾപൊടി – 1 ചെറിയ സ്പൂണ്‍
- ചില്ലിസോസ് – 1 ചെറിയ സ്പൂണ്‍
- റ്റൊമറ്റൊസോസ് – 1 ചെറിയ സ്പൂണ്‍
- എഗ്ഗ് വൈറ്റ് – 1 മുട്ടയുടെ
- 3. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് – 2 വലിയ സ്പൂണ്‍
- 4. ചെറിയുള്ളി – 250 ഗ്രാം
- 5. ചിക്കൻ മസാല – 1 വലിയ സ്പൂണ്‍
- 6. വെളിച്ചെണ്ണ – 50 മില്ലി
- 7. തക്കാളി – 2
- 8. മല്ലിയില / കറിവേപ്പില
- 9. ഉപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കൻ രണ്ടാമത്തെ ചേരുവകളും ഉപ്പും ചേർത്ത് 20 മിനുട്ട് വയ്ക്കുക. ഇത് പരന്നപാത്രത്തിൽ അടച്ചുവച്ച് വേവിക്കുക. വേറൊരു പാത്രത്തിൽ എണ്ണ ചൂടാക്കി ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും വേവിച്ചുവച്ച ചിക്കനും തക്കാളി ചെറുതായി നുറുക്കിയതും ചേർത്ത് വഴറ്റുക. കുറച്ച്കഴിഞ്ഞു ചിക്കൻ മസാല തൂവുക. ആവശ്യത്തിനു മൊരിഞ്ഞു എന്ന് തോന്നുമ്പോൾ കറിവേപ്പിലയും മല്ലിയിലയും ചേർത്ത് ചൂടോടെ വിളമ്പാം.