തേങ്ങയോ തേങ്ങാപ്പാലോ ചേർക്കാതെ പപ്പായ കൊണ്ട് ഒരു വെറൈറ്റി കറി തയ്യാറാക്കാം. നല്ല കുറുകിയ വെള്ളച്ചാറോടു കൂടി കറി തയ്യാറാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം.
തയ്യാറാക്കുന്ന രീതി
പപ്പായ – പകുതി
കായപ്പൊടി – അര ടീസ്പൂൺ
ഉപ്പ് – കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
കാന്താരി മുളക്
വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
ഇഞ്ചി
ഉണക്കമുളക് – നാല്
കറിവേപ്പില
വെളുത്തുള്ളി – നാല്
ചെറിയ ഉള്ളി – ഏട്ട്
തൈര് – ഒരു കപ്പ്
ഉപ്പ്
വെള്ളം
വെളിച്ചെണ്ണ
ഉലുവ
കടുക്
തയ്യാറാക്കുന്ന രീതി
ആദ്യം പപ്പായയിലേക്ക് ഉപ്പ്, മഞ്ഞൾപൊടി, കായപ്പൊടി, വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി തേച്ചുപിടിപ്പിച്ച് വയ്ക്കുക. തൈരിലേക്ക് വെള്ളവും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കുക. വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് ചൂടാകുമ്പോൾ കടുകും ഉലുവയും പൊട്ടിക്കാം. ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. ഇനി വെളുത്തുള്ളി, ഇഞ്ചി, ചെറിയുള്ളി ഇവ ചതച്ചത് ചേർക്കാം. എല്ലാം കൂടി നന്നായി മൂപ്പിച്ച് കഴിഞ്ഞ് പപ്പായ ചേർക്കാം. ഇനി പപ്പായ നന്നായി വേവിച്ചെടുക്കുക. വെന്ത പപ്പായയിലേക്ക് തൈര് ചേർക്കാം. ഇനി ചൂടാകുമ്പോൾ തീ ഓഫ് ചെയ്യുക. കറി റെഡി.