വൈന്‍ എപ്പോഴും ലഭിക്കുമെങ്കിലും ക്രിസ്മസിന് വൈന്‍ എന്നത് ഒരു പ്രത്യേക അനുഭവമാണ്. അതും സ്വന്തമായി ഉണ്ടാക്കിയ വൈന്‍. ഇനി ആരും വൈന്‍ ഉണ്ടാക്കാന്‍ അറിയാതിരിക്കണ്ട. പലതരം വൈന്‍ ഉണ്ടെങ്കിലും അതില്‍ കൂടുതല്‍ പ്രിയങ്കരം മുന്തിരി വൈനാണ്. അതും വീട്ടില്‍ ഉണ്ടാക്കുന്നതെങ്കില്‍ ഗുണമേറും.
വൈന്‍ വീട്ടില്‍ തയാറാക്കാന്‍ കറുത്ത മുന്തിരി – 5കിലോ, പഞ്ചസാര – രണ്ടര കിലോ, തിളപ്പിച്ചാറിയ വെള്ളം – 1ലിറ്റര്‍, സൂചി ഗോതമ്പ് – 100ഗ്രാം, കറുവപ്പട്ട ചതച്ചത് -150 ഗ്രാം, ഗ്രാമ്പു – പത്ത് എണ്ണം ഇത്രയും സാധനങ്ങളാണ് വേണ്ടത്. ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആദ്യം തന്നെ 5ലിറ്റര്‍ വൈന്‍ ഉണ്ടാക്കാന്‍ ഭരണി ചൂടുവെള്ളത്തില്‍ കഴുകിയെടുക്കുക. ഞെട്ട് കളഞ്ഞ് നന്നായി കഴുകി തുടച്ച മുന്തിരി ഭരണിയില്‍ ഇടുക. ശേഷം പഞ്ചസാര ഇടുക. ഇങ്ങിനെ ലെയര്‍ ആയി മുന്തിരിയും പഞ്ചസാരയും തീരും വരെ ഇടുക. ശേഷം കറുവപ്പട്ട, ഗ്രാമ്പു, ഗോതമ്പ് എന്നിവ മുകളില്‍ ഇടുക. ശേഷം വെള്ളം ഒഴിക്കുക. ഇനി വായു കടക്കാത്ത വിധം ഒരു തുണികൊണ്ട് ഭരണി കെട്ടി വയ്ക്കുക. ഓരോ ആഴ്ചയിലും ഭരണി തുറന്നു ഒന്നു നന്നായി ഇളക്കി കൊടുക്കുക. മുപ്പത് ദിവസം കഴിഞ്ഞ് വൈന്‍ നന്നായി കഴുകി ഉണക്കിയ കോട്ടണ്‍ തുണിയില്‍ അരിച്ചെടുക്കുക. കുപ്പികളില്‍ ആക്കിയ വൈന്‍ പതിനഞ്ചു ദിവസത്തിനു ശേഷം ഉപയോഗിച്ചു തുടങ്ങാം.
ഇന് 5 കിലോ മുന്തിരിക്ക് പകരം 1 കിലോ വച്ച് വേണമെങ്കിലും മുന്തിരി ഉണ്ടാക്കാം. അതിന് മേല്‍ പറഞ്ഞ ചേരുവകളുടെ അളവ് കുറച്ച് എടുത്താല്‍ മതിയാകും.