ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഡിസംബർ 14 വരെ നീട്ടി. ഈ സമയപരിധിക്ക് ശേഷം, ആധാർ കേന്ദ്രങ്ങളിലെ ഓരോ അപ്‌ഡേറ്റുകൾക്കും പ്രോസസ്സിംഗ് ഫീസ് ഈടാക്കും. ഔദ്യോഗിക ‘മൈ ആധാർ’ പോർട്ടലിലൂടെ ലഭ്യമാകുന്ന സേവനത്തിനുള്ള സമയപരിധി യുഐഡിഎഐ നീട്ടുന്നത് ഇത് രണ്ടാം തവണയാണ് എന്നത് ശ്രദ്ധേയമാണ്. പേര്, വിലാസം മറ്റ് വ്യക്തിപരമായ വിവരങ്ങൾ തുടങ്ങിയവ സൗജന്യമായി ഡിസംബർ 14 വരെ അപ്ഡേറ്റ് ചെയ്യാം. സൗജന്യ അപ്‌ഡേറ്റ് കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ, ആധാർ കേന്ദ്രങ്ങളിൽ ഡോക്യുമെൻ്റ് അപ്‌ഡേറ്റുകൾക്കായി ഓരോ വ്യക്തിയും 50 രൂപ ഫീസ് നൽകേണ്ടിവരും.