മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ നടിയാണ് കാവ്യ മാധവൻ നടിയുടെ ഓരോ വിശേഷങ്ങളും വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് നടൻ ദിലീപു മായുള്ള രണ്ടാം വിവാഹത്തിന് ശേഷം ഒരു കുടുംബിനിയായി മുന്നോട്ട് പോവുകയാണ് താരം. ഒരുകാലത്ത് മലയാള സിനിമയിൽ വളരെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഒരു നടി കൂടിയാണ് കാവ്യാമാധവൻ ഇപ്പോൾ താരത്തിന്റെ പഴയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ അഭിമുഖത്തിൽ താരം പറയുന്ന കാര്യങ്ങൾ വളരെയധികം ആളുകൾ ഏറ്റെടുക്കുകയും ചെയ്യുന്നു വാക്കുകൾ ഇങ്ങനെയാണ്
” എന്നെ ഒരിക്കലും ഇൻഡിപെൻഡന്റ് ആയി ആണ് വളർത്തിയത് എന്ന് എനിക്ക് പറയാൻ സാധിക്കില്ല കാരണം ജീവിതത്തിൽ ഒരു പ്രശ്നം വന്നാൽ അതിന് എങ്ങനെ നേരിടണമെന്ന് എനിക്ക് അറിയില്ല എന്റെ ജീവിതത്തിൽ നിന്നാണ് ഞാൻ അത്തരം കാര്യങ്ങളെക്കുറിച്ച് ഒക്കെ പഠിച്ചത് അത്രയും സ്വാതന്ത്ര്യം എനിക്ക് തന്നിട്ടുണ്ടായിരുന്നു എന്റെ ചേട്ടൻ പഠിച്ചത് വേറൊരു സ്കൂളിലാണ് എന്നാൽ ഞാൻ പഠിച്ചത് എന്റെ വീടിന്റെ തൊട്ടടുത്തുള്ള സ്കൂളിലാണ് എന്നെ അതിനപ്പുറത്തേക്ക് വീടില്ലായിരുന്നു എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ടിന്റെ വീട്ടിൽ എന്നെ വലുതായിട്ട് പോലും ഒറ്റയ്ക്ക് വിട്ടിട്ടില്ല
എൽകെജി മുതൽ എന്റെ ഫ്രണ്ട് ആയിരുന്നു അവൾ പക്ഷേ ഞാൻ ഇതുവരെ അവളുടെ വീട്ടിൽ പോയിട്ടില്ല അതിനെക്കുറിച്ച് ഒരിക്കൽ അവൾ തന്നെ എന്നോട് പറഞ്ഞു ഇത്രയും കാലങ്ങളായിട്ടും നീ എന്റെ വീട്ടിൽ വന്നിട്ടില്ല ഇനിയെങ്കിലും എന്റെ വീട്ടിൽ വരണമെന്ന് എന്നെ അങ്ങനെയാണ് വളർത്തിയത് അതുകൊണ്ടുതന്നെ എന്റെ അച്ഛനും അമ്മയും ഇൻഡിപെൻഡന്റ് ആയി വളർത്തിയെന്ന് ഞാൻ ഒരിക്കലും പറയില്ല എന്റെ ജീവിതസാഹചര്യം കൊണ്ട് ഞാൻ കുറെ കാര്യങ്ങൾ പഠിച്ചെടുത്തതാണ് ഒരു പ്രശ്നത്തിൽ ഇപ്പോൾ എങ്ങനെ ഇടപെടണം എന്ന് എനിക്കറിയാം അത് ഞാൻ പഠിച്ച എടുത്തതാണ് എന്നും കാവ്യ പറയുന്നു
story highlight; kavya talkes her life