ചേരുവകൾ
ബദാം – 20 എണ്ണം ( 2 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് തൊലി മാറ്റുക ),
പാൽ – 3 ഗ്ലാസ്,
പഞ്ചസാര – ആവശ്യത്തിന്,
ഏലക്ക പൊടി ( ഏലക്ക മിക്സിയിൽ തനിയെ പൊടിച്ചാൽ പൊടിയില്ല .പഞ്ചസാര യോടൊപ്പം ചേർത്ത് പൊടിച്ചാൽ നന്നായി പൊടിഞ്ഞു കിട്ടും.)
തയ്യാറാക്കുന്ന വിധം
പാൽ അടുപ്പിൽ തിളക്കാൻ വെക്കുക .തൊലി കളഞ്ഞ ബദാം മിക്സിയിൽ ഇട്ടു രണ്ടുമൂന്നു സ്പൂൺ പാൽ ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരക്കുക .ഇത് തിളച്ച പാലിൽ ചേർത്ത് നന്നായി യോജിപ്പിച് പഞ്ചസാരയും ഏലക്ക പൊടിയും കൂടി ചേർത്ത് ഒരു മീഡിയം ഫ്ലയിമിൽ ആറേഴു മിനിറ്റു കൂടി തിളപ്പിക്കാം .അടിയിൽ പിടിക്കാതെ നന്നായി ഇളക്കികൊടുക്കണം .പിന്നെ ഒരു കളർ വേണമെന്നുണ്ടെങ്കിൽ ഒരു നുള്ള് കുംകുമപൂവ് ( saffron ) ചേർക്കാവുന്നതാണ് .ഒട്ടും നിർബന്ധമില്ല .ഉണ്ടെങ്കിൽ മാത്രം ചേർത്താൽ മതി . ഞാൻ ഇവിടെ ഒരു നുള്ള് ചേർത്തിട്ടുണ്ട് .