Recipe

അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാം ചിക്കൻ വിത് കോക്കനട്ട്

അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാം ചിക്കൻ വിത് കോക്കനട്ട്

അപ്പത്തിനും ചപ്പാത്തിക്കും കഴിക്കാൻ കിടിലം ചിക്കൻ വിത് കോക്കനട്ട് തയ്യാറാക്കാം .

1.എല്ലില്ലാത്ത, തൊലി നീക്കിയ ചിക്കൻ ബ്രെസ്‌റ്റ് – അരക്കിലോ

2.സവാള കൊത്തിയരിഞ്ഞത് – ഒരു ചെറുത്

3.പച്ചമുളക് നീളത്തിലരിഞ്ഞത് – രണ്ട്

4.വെളുത്തുള്ളി കൊത്തിയരിഞ്ഞത് – രണ്ട് അല്ലി

5.തേങ്ങാപ്പാൽ – ഒരു കപ്പ്

6.സ്‌റ്റോക്ക് – ഒരു കപ്പ്

7.ഉപ്പ് – അര ചെറിയ സ്പൂൺ

8.വെണ്ണ – രണ്ടു വലിയ സ്പൂൺ

9.ആവിയിൽ വേവിച്ച ചീര – 400 ഗ്രാം

പാകം ചെയ്യുന്ന വിധം

വെണ്ണ ഉരുക്കി, ചെറുതീയിൽ സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ അഞ്ചു മിനിറ്റ് വഴറ്റുക. ഇതിൽ ചിക്കൻ കഷണങ്ങൾ ചേർത്ത്, നാലഞ്ചു മിനിറ്റ് ഇളക്കുക. ബാക്കി ചേരുവകളും ചേർത്തു ചെറുതീയിൽ 20 മിനിറ്റ് പാകം ചെയ്യുക. ചിക്കൻ വെന്തോ എന്ന് ഉറപ്പു വരുത്തുക. ചോറിനോടോ ചപ്പാത്തിയോടോ ഒപ്പം വിളമ്പാം.