മലയാളികൾക്ക് ഏറെ സുപരിചിതയായ നർത്തകിയും നദിയും സോഷ്യൽ മീഡിയ താരവും കൂടെയാണ് സൗഭാഗ്യ വെങ്കിടേഷ്. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രിയപ്പെട്ടവരാണ് സൗഭാഗ്യയും അമ്മ താര കല്യാണുമൊക്കെ. സൗഭാഗ്യയുടേയും അര്‍ജുന്റേയും വീഡിയോകളും അഭിമുഖങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. തന്റെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ മകള്‍ സുധാപ്പു എന്ന് വിളിക്കുന്ന സുദര്‍ശനയുടെ പിറന്നാളിനോടനുബന്ധിച്ച് നടത്തിയ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. മത്സ്യകന്യകയുടെ വേഷത്തിലുള്ള കുഞ്ഞിന്റെ അതിമനോഹരമായ ചിത്രങ്ങളാണ് പങ്കുവച്ചത്. ചലച്ചിത്ര താരങ്ങളടക്കം നിരവധി പേർ ചിത്രത്തിൽ രസകരമായ കമന്റുകൾ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ മികച്ചൊരു നർത്തകിയും അഭിനേത്രിയുമാണ്. ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലൂടെ ആയിരുന്നു അഭിനയരംഗത്ത് സൗഭാഗ്യ അരങ്ങേറ്റം കുറിച്ചത്. ഡാൻസ് സ്കൂളിന്റെ നടത്തിപ്പും യുട്യൂബ് വ്ലോഗിങുമൊക്കെയായി തിരക്കിലാണ് സൗഭാഗ്യ ഇപ്പോൾ. സൗഭാഗ്യയുടെ ജീവിതപങ്കാളിയായ അർജുൻ, സീരിയൽ രംഗത്ത് സജീവമാണ്. ചക്കപ്പഴം സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കർന്നിരിക്കുകയാണ് താരം.
STORY HIGHLIGHT: actress sowbhagya venkitesh shared her daughters photos