ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഡിസംബര്‍ 14 വരെ നീട്ടി. 14 ന് ശേഷം ആധാര്‍ കേന്ദ്രങ്ങളിലെ ഓരോ അപ്‌ഡേറ്റുകള്‍ക്കും പ്രോസസ്സിംഗ് ഫീസ് ഈടാക്കും. ഔദ്യോഗിക മൈ ആധാര്‍ പോര്‍ട്ടലിലൂടെ ലഭ്യമാകുന്ന സേവനത്തിനുള്ള സമയപരിധി നീട്ടുന്നത് ഇത് രണ്ടാം തവണയാണ്.
ആധാറിലെ പേര്, വിലാസം മറ്റ് വ്യക്തിപരമായ വിവരങ്ങള്‍ തുടങ്ങിയവ സൗജന്യമായി ഡിസംബര്‍ 14 വരെ മാറ്റാന്‍ കഴിയും. കാലയളവ് കഴിഞ്ഞാല്‍ ഡേക്യുമെന്റ് അപ്‌ഡേറ്റുകള്‍ക്കായി ഒരാള്‍ക്ക് 50 രൂപ ഫീസ് ഈടാക്കും.
STORY HIGHLIGHT: aadhaar card can be updated