Celebrities

വിടുതലൈ 2 ചിത്രത്തില്‍ മഞ്ജു വാര്യരുടെ പ്രതിഫലം?

മലയാളികളുടെ ഇഷ്ടതാരമാണ് മഞ്ജു വാര്യര്‍. വര്‍ഷങ്ങള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ ചെറുതും വലുതുമായ ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും ചെയ്ത താരം ജനപ്രീതിയിലും മുന്നിലാണ്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടെ എടുത്ത നീണ്ട ഇടവേളയിലും അതങ്ങനെ തന്നെ തുടര്‍ന്നു. ഒടുവില്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക് വന്‍ തിരിച്ചുവരവും മഞ്ജു നടത്തി. നിലയില്‍ തമിഴകത്തും തന്റെ സാന്നിധ്യം അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ് താരം.

വിടുതലൈ 2 ആണ് മഞ്ജുവിന്റേതായി റിലീസിന് ഒരുങ്ങുന്നത്. വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രത്തില്‍ മൂന്ന് കോടിയാണ് മഞ്ജുവിന്റെ പ്രതിഫലം എന്നാണ് പുറത്തുവരുന്ന വിവരം. ധനുഷ് നായകനായി എത്തിയ അസുരന്‍ ആയിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം. ഇതിന് 1-2 കോടി വരെയാണ് താരം വാങ്ങിയത്. രണ്ടാമത് അജിത് ചിത്രം തുനിവ്. 2.5 കോടിയാണ് തുനിവിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം വേട്ടയ്യനാണ്. രജനികാന്ത് നായകനായി എത്തിയ ചിത്രത്തിന് രണ്ട് കോടിയാണ് മഞ്ജുവിന്റെ പ്രതിഫലം എന്നും റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ മൂന്ന് തമിഴ് സിനിമകളിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചത്. അതില്‍ ഒരു ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മൂന്ന് സിനിമകളും തമിഴകത്തെ സൂപ്പര്‍ താരങ്ങളുടെ പെയറായിട്ടാണ് അഭിനയിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്. നാലാമത്തെ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അതാണ് വിജയ് സേതുപതി നായകനായി എത്തുന്ന വിടുതലൈ 2.

വിടുതലൈ 2 ഡിസംബര്‍ 20ന് തിയറ്ററുകളില്‍ എത്തും. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. അതേസമയം, മഞ്ജു വാര്യര്‍ അഭിനയിച്ച മൂന്ന് തമിഴ് സിനിമകളും സാമ്പത്തികമായി ലാഭമായിരുന്നു.

Tags: cinema