സിപിഎം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയില്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവര്‍ മധുവിനെ കാണാന്‍ വീട്ടിലെത്തി ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ മധുവിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. മൂന്നാം തവണയും മംഗലപുരം ഏരിയ സെക്രട്ടറി സ്ഥാനം കിട്ടാതായതോടെയാണ് മധു മുല്ലശ്ശേരി ഏരിയ സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയത്.
ഏരിയ സെക്രട്ടറി ആയിരിക്കെ തന്നെ ബിജെപിയുമായി മധു മുല്ലശ്ശേരി അടുത്തിരുന്നുവെന്ന വിവരം കിട്ടിയിരുന്നുവെന്ന് ജില്ലാ സെക്രട്ടറി വി.ജോയ് അറിയിച്ചിരുന്നു. .കേന്ദ്രമന്ത്രി സുരേഷ് ഗോപി ,മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍,ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് അടക്കമുള്ളവര്‍ മധുവിന്റെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.
ഇതിന് തൊട്ടു പിന്നാലെയാണ് ബിജെപിയില്‍ ചേരുന്നതായി മധു മുല്ലശ്ശേരി പ്രഖ്യാപിച്ചത്. മുല്ലശ്ശേരിയുടെ മകനും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ മിഥുനും ബിജെപിയില്‍ ചേരുന്നുണ്ട്.
STORY HIGHLIGHT: madhu mullassery joins bjp suresh visited home