നടി മെറീന മൈക്കിള്‍ പറഞ്ഞ ആ അവതാരക ആരെന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്. പ്രമുഖ ആങ്കര്‍ തന്നോട് കാണിച്ച അവഗണനയെക്കുറിച്ചാണ് മെറീന മൈക്കല്‍ സംസാരിച്ചത്. മൂന്ന് മാസം മുന്‍പ് നല്‍കിയ അഭിമുഖത്തിലെ ഭാഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പേളി മാണിയാണോ ആ അവതാരക എന്നാണ് സോഷ്യല്‍ മീഡിയ കമന്റുകളില്‍ ഉയരുന്ന ചോദ്യം. മെറീന അഭിമുഖത്തില്‍ നല്‍കിയ സൂചനകളാണ് ഇതിന് കാരണമായത്.
എബി ഉള്‍പ്പെടെയുള്ള സിനിമകള്‍ ചെയ്ത് വരുന്ന സമയത്ത് ഒരു ചാനലില്‍ നിന്ന് അഭിമുഖത്തിന് വിളിച്ചിരുന്നു. ഒരുപാട് തവണ വിളിച്ചു. പക്ഷെ പിന്നെ അവര്‍ ക്യാന്‍സല്‍ ചെയ്യും. ഞാന്‍ ഓരോ തവണയും മേക്കപ്പും കോസ്റ്റ്യൂമുമെല്ലാം സെറ്റ് ചെയ്തു. പക്ഷെ ഇന്റര്‍വ്യൂ ക്യാന്‍സല്‍ ചെയ്യും. മൂന്നാമത് വിളിച്ചപ്പോള്‍ ചേട്ടാ, ഇനിയും കാന്‍സല്‍ ചെയ്താല്‍ നാണക്കേടാണ്, അവരും മെനക്കെടുകയല്ലേ എന്ന് പറഞ്ഞു. ഒടുവില്‍ ഇന്റര്‍വ്യൂ നടന്നു. എന്നാല്‍ ഷോയുടെ ആങ്കര്‍ മാറിയിരുന്നെന്ന് മെറീന ഓര്‍ത്തു.
മുമ്പ് ആങ്കര്‍ ചെയ്ത കുട്ടിക്ക് ഞാനാണ് ഗസ്റ്റ് എന്ന് പറഞ്ഞപ്പോള്‍ ഷോ ചെയ്യാന്‍ താല്‍പര്യം ഉണ്ടായില്ലെന്ന് പ്രോഗ്രാം പ്രൊഡ്യൂസര്‍ പറഞ്ഞു. ഞങ്ങള്‍ രണ്ട് പേരും കാണാന്‍ ഒരു പോലെയാണ്. പുള്ളിക്കാരി ഇപ്പോള്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണെന്നും മെറിന പറഞ്ഞു. ഈ വാക്കുകളില്‍ നിന്നാണ് അവതാരക പേളി മാണിയാണോയെന്ന് സോഷ്യല്‍ മീഡിയ ആരായുന്നത്.
എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ അറിയാതെ വിമര്‍ശിക്കരുതെന്ന് പേളി മാണിയുടെ ആരാധകര്‍ പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം പേളി മാണിയാണോ അവഗണിച്ച ആങ്കറെന്ന ചോദ്യത്തിന് മെറീന വ്യക്തമായ മറുപടി നല്‍കിയില്ല.