ചേരുവകൾ
പപ്പടം – 10 എണ്ണം
പച്ചരി – അരക്കപ്പ് അല്ലെങ്കിൽ അരിപ്പൊടി ഒരു കപ്പ്
ഉണക്കമുളക് – 7 എണ്ണം അല്ലെങ്കിൽ ഒരു ടീസ്പൂൺ മുളകുപൊടി മഞ്ഞൾപ്പൊടി – ഒരു നുള്ള്
കറുത്ത എള്ള് – ഒരു ടീസ്പൂൺ
നല്ല ജീരകം – ഒരു ടീസ്പൂൺ
കായപ്പൊടി – ഒരു നുള്ള്
വെള്ളം – മുക്കാൽ കപ്പ്
ഉപ്പ് ,എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പച്ചരി മൂന്നോ നാലോ മണിക്കൂർ കുതിർത്തതിനു ശേഷം നന്നായി കഴുകിയെടുത്ത് മിക്സിയിലേക്കിട്ട് വറ്റൽമുളക്, മഞ്ഞൾപ്പൊടി, മുക്കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കു. ആവശ്യത്തിന് അയവിൽ മാവ് തയാറാക്കണം. ഇതിലേക്ക് എള്ള്, നല്ലജീരകം, കായം പൊടിച്ചത്, ഉപ്പ് എന്നിവചേർത്ത് നന്നായി യോജിപ്പിച്ച് വയ്ക്കുക. പപ്പടവട ഉണ്ടാക്കാനുള്ള എണ്ണ ചൂടാക്കാൻ വയ്ക്കുക. ഓരോ പപ്പടവും നമ്മൾ കൂട്ടി വച്ചിരിക്കുന്ന മാവിൽ രണ്ടുപുറവും മുക്കി മീഡിയം തീയിൽ ഇരുപുറവും മറിച്ചിട്ട് ക്രിസ്‌പി ആവുന്നതുവരെ വറുക്കണം.