ചേരുവകൾ
ബജി മുളക് – 4 എണ്ണം
കടലമാവ് – 1 കപ്പ്
അരിപ്പൊടി – 2 ടേബിൾസ്പൂൺ.
കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ
കായം – 1/4 ടീസ്പൂൺ.
ഉപ്പ്/ വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഓരോ മുളകും ചെറുതായി വരഞ്ഞ് വളരെ ശ്രദ്ധയോടെ ഉള്ളിലെ അല്ലി മാറ്റി എടുക്കുക.
ഇനി കടലമാവിലേക്ക് അരിപ്പൊടി, ഉപ്പ്, കാശ്മീരി മുളകുപൊടി, കായം എന്നിവചേർത്ത് കുറേശ്ശേ വെള്ളം ചേർത്ത്, നല്ല കട്ടിയുള്ള മാവ് തയാറാക്കി എടുക്കുക.വെള്ളം കൂടി പോകാതെ ശ്രദ്ധിക്കേണ്ടതാണ്. വെള്ളം കൂടിയാൽ മാവ് മുളകിൽ പിടിച്ചിരിക്കില്ല. ഒട്ടും കട്ട ഇല്ലാതെ മാവ് തയാറാക്കാൻ ശ്രമിക്കുക.ഇനി ഓരോ മുളകായി മാവിൽ മുക്കി നന്നായി ചൂടായ എണ്ണയിൽ രണ്ട് വശവും നന്നായി വറുത്തെടുക്കാം.മീഡിയം ചൂടിൽ വറുക്കുന്നതാണ് അഭികാമ്യം