ചേരുവകൾ –
കാരറ്റ് – നാലെണ്ണം
നെയ്യ് – 2 1/ 2 ടേബിൾ സ്പൂൺ
കശുവണ്ടി പരിപ്പ് – 3 ടേബിൾ സ്പൂൺ (നുറുക്കിയത്)
പാൽ – 3 ടേബിൾ സ്പൂൺ
തേങ്ങ ചുരണ്ടിയത് – ഒന്നര കപ്പ്
മിൽക്ക് മെയ്ഡ് – ഒരു ടിൻ
ഏലയ്ക്ക പൊടി – 2 ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം –
കാരറ്റ് തൊലികളഞ്ഞ് തുടച്ചുണക്കി ഗ്രേറ്റ് ചെയ്തു വക്കുക.
നെയ്യ് ചൂടാക്കി കശുവണ്ടി പരിപ്പ് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തുകോരി മാറ്റി വയ്ക്കണം.
ഇതേ പാനിൽ കാരറ്റ് ചേർത്ത് നല്ല മൃദുവായി പച്ചനിറം മാറുന്നതുവരെ ചെറുതീയിൽ പത്തു മിനിറ്റ് വഴറ്റുക. ഇതിലേക്ക് പാലും തേങ്ങ ചുരണ്ടിയതും ചേർത്തിളക്കുക.
മിൽക്ക് മെയ്ഡ് ഒഴിച്ച് അഞ്ചു മിനിറ്റ് ഇളക്കണം. വറ്റി വരുന്നതാണ് പാകം. ഏലയ്ക്കാപ്പൊടിയും വറുത്ത കശുവണ്ടി പരിപ്പും ഇതിലേക്ക് യോജിപ്പിച്ച് അടുപ്പിൽ നിന്ന് വാങ്ങി ചൂടാറാൻ വയ്ക്കുക. ചെറിയ ഉരുളകളാക്കി എടുത്ത് ഓരോ ഉരുളയും തേങ്ങ ചുരണ്ടിയതിൽ പൊതിഞ്ഞ് പാത്രത്തിൽ നിർത്തിയോ പേപ്പർ കപ്പിൽ വച്ചോ വിളമ്പാം.