ചേരുവകള്‍
കുരുകളഞ്ഞ ഈത്തപ്പഴം- 1/4 കിലോ
മുളക്‌പൊടി- 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക്- 3 എണ്ണം
എണ്ണ- 150 ഗ്രാം
കുരുമുളക്‌പൊടി- 1/2 ടീസ്പൂണ്‍
ഇഞ്ചി- 1 കഷണം
കറിവേപ്പില- 2 തണ്ട്
കായപ്പൊടി- 1/2 ടീസ്പൂണ്‍
ഉലുവപ്പൊടി- 1/2 ടീസ്പൂണ്‍
വെളുത്തുള്ളി- 4 എണ്ണം
വിനാഗിരി- 150 ഗ്രാം
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ എണ്ണയില്‍ വഴറ്റിയതിന് ശേഷം കുരുമുളക്‌പൊടി, മുളക്‌പൊടി, കായപ്പൊടി, ഉലുവപ്പൊടി, വെളുത്തുള്ളി, എന്നിവ ചേര്‍ത്ത് വേവിക്കണം. പിന്നീട് ഈത്തപ്പഴവും പാകത്തിന് ഉപ്പും ചേര്‍ത്ത് 5 മിനിറ്റ് കൂടി വെയ്ക്കണം. ചൂടാറിയതിന് ശേഷം വിനാഗിരി ചേര്‍ക്കുക.