ചേരുവകൾ
കണ്ടന്‍സ്ഡ് മില്‍ക്
നുറുക്കിയ ബദാമും ഏലയ്ക്കാപൊടിയും
രണ്ട് കപ്പ് ചിരകിയ തേങ്ങ
തയ്യാറാക്കുന്ന വിധം
അല്‍പം ചൂടായ പാനില്‍ കണ്ടന്‍സ്ഡ് മില്‍ക് ഒഴിക്കുക ഒപ്പം തന്നെ തയ്യാറാക്കി വെച്ച രണ്ട് കപ്പ് ചിരകിയ തേങ്ങ ഇടുക.തേങ്ങ നന്നായി മിക്സ് ആകുന്നത് വരെ ഇളക്കികൊണ്ടിരിക്കുക. അതിലേക്ക് നുറുക്കിയ ബദാമും ഏലയ്ക്കാപൊടിയും ചേര്‍ത്ത് ഒന്നു കൂടി മിക്സ് ചെയ്ത് എടുക്കുക. ഈ മിശ്രിതം ആവശ്യാനുസരണം ഉരുട്ടി എടുക്കാം. ഉരുട്ടി എടുത്ത തേങ്ങ ലഡു കവറിങ്ങിനായി ചിരകി വെച്ച തേങ്ങയില്‍ ഒന്ന് ഉരുട്ടിയെടുക്കാം. തേങ്ങാ ലഡു തയ്യാര്‍. ഇതിന് മുകളില്‍ ബദാം വെച്ച് അലങ്കരിക്കാം.