സിപിഎം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന കരീലക്കുളങ്ങര മുന്‍ ഏരിയാ സെക്രട്ടറി ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധനപീഡന പരാതിയില്‍ പോലീസ് കേസെടുത്തു. ബിപിന്‍ സി ബാബുവിന്റെ ഭാര്യയും മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവും ഡിവൈഎഫ്‌ഐ നേതാവുമായ മിനിസാ ജബ്ബാറിന്റെ പരാതിയിലാണ് കരീലകുളങ്ങര പോലീസ് കേസെടുത്തത്.
2017 മുതല്‍ 2023 നേരിട്ട പീഡനങ്ങളാണ് പരാതിക്ക് അടിസ്ഥാനമായിട്ടുള്ളത്. തന്റെ പിതാവില്‍ നിന്നും പത്തുലക്ഷം രൂപ സ്ത്രീധനമായി വാങ്ങി, സ്ത്രീധനത്തിനായി ശാരീരികമായി ഉപദ്രവിച്ചു, കരണത്തടിക്കുകയും അയേണ്‍ബോക്‌സ് എടുത്ത് അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു, പരസ്ത്രീബന്ധം ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ചു, തുടങ്ങിയ പരാതികളിന്മേലാണ് ബിപിനെതിരെ കേസെടുത്തിട്ടുള്ളത്. പീഡനവുമായി ബന്ധപ്പെട്ട് മിനിസ നേരത്തെ പാര്‍ട്ടിയില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പാര്‍ട്ടി അന്വേഷണകമ്മീഷനെ നിയമിക്കുകയും ബിപിന്‍ സി ബാബുവിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റിനിര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. മിനിസാ ജബ്ബാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സിപിഎം വിട്ട് ബി.ജെ.പിയില്‍ ചേർന്ന ബിപിന്‍ സി ബാബു ‘പോയിത്തന്നതിന് നന്ദി’ എന്നെഴുതി കേക്ക് മുറിച്ച് ആഹ്‌ളാദപ്രകടനവും നടത്തിയിരുന്നു.
STORY HIGHLIGHT: Case filed against Bipin C Babu in dowry harassment complaint