ചായ കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം പോയി എന്ന് പറയുന്നവരെ കേട്ടിട്ടില്ലേ… അത്രയ്ക്ക് ഉണ്ട് ചായ ഫാൻസ്. പാൽചായ,കട്ടൻചായ,മസാലചായ, എന്നിങ്ങനെ നിരവധി തരം ചായകൾ ഉണ്ട്. എന്നാൽ ഉപ്പ് ചായ എന്ന് കേട്ടിട്ടുണ്ടോ?നെറ്റി ചുളിക്കണ്ട, വടക്കേന്ത്യയിലും ചൈനയിലുമെല്ലാമുള്ള ചില ഗ്രാമക്കാരുടെ വിശേഷപ്പെട്ട ചായ ആണിത്. ചായയിൽ ഒരു നുള്ള് ഉപ്പ് ഇട്ടാണ് ഇത് ഉണ്ടാക്കുന്നത്.ദിവസവും കുടിക്കുന്ന ചായയിൽ ഒരു നുള്ള് ഉപ്പ് ചേർക്കുമ്പോൾ അത്ഭുതകരമായ ഗുണങ്ങളാണ് ആരോഗ്യത്തിന് ലഭിക്കുന്നത്.
ശരീരത്തിലെ ദഹനരസങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന പദാർത്ഥമാണ് ഉപ്പ്. ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ ഇത് വളരെയധികം ഗുണം ചെയ്യുന്നു.ശരീരത്തിലെ പ്രതിരോധശേഷി നിലനിർത്താൻ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഉപ്പ്. സീസണൽ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനുള്ള കഴിവും ഉപ്പിനുണ്ട്.ഉപ്പിൽ സോഡിയവും ക്ലോറൈഡും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. അതുപോലെ മസിലുകളുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.
ഒരു പ്രകൃതിദത്ത ഇലക്ട്രോലൈറ്റാണ് ഉപ്പ്. വേനൽക്കാലത്ത് ശരീരം അമിതമായ വിയർക്കുമ്പോൾ ശരീരത്തിൽ നിന്ന് ഉപ്പിൻറെ അംശം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ ഉപ്പ് സഹായിക്കുന്നു.സോഡിയം, കാൽസ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയാൽ സമ്പുഷ്ടമാണ് ഉപ്പ്. ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ ഈ പോഷകങ്ങൾ ആവശ്യമാണ്.
ചായയിൽ ഉപ്പ് ചേർത്ത് കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മുഖക്കുരു പാടുകൾ എന്നിവ അകറ്റുകയും ചർമ്മത്തെ തിളക്കമുള്ളതും മൃദുവാക്കാനും ഇത് സഹായിക്കുന്നു.കയ്‌പേറിയ രുചി നിർവീര്യമാക്കാനുള്ള കഴിവ് ഉപ്പിനുണ്ട്.
ചായയുടെ കയ്പ്പ് കുറയ്ക്കാനും ഉപ്പ് വളരെ ഉപയോഗപ്രദമാണ്.
ചായയിൽ ഒരു നുള്ള് ഉപ്പ് ചേർത്ത് കഴിക്കുന്നത് മൈഗ്രേൻ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകും. മനസിനെ ശാന്തമാക്കാനും ശരീര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും ഉപ്പ് ഗുണം ചെയ്യും.ചായയുടെ മധുരം വർദ്ധിപ്പിക്കാൻ ഉപ്പ് സഹായിക്കുന്നു. പ്രത്യേകിച്ച് മധുരം ചേർക്കാതെ കുടിക്കുന്ന ഗ്രീൻ ടീ, വൈറ്റ് ടീ എന്നിവയിൽ ഒരു നുള്ള് ഉപ്പ് ചേർക്കുമ്പോൾ രുചി കൂടുതൽ നല്ലതാകുന്നു. ഉപ്പ് ചേർത്ത ചായ കുടിക്കുന്നത് ചർമ്മ സംബന്ധമായ പ്രശ്‌നങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.