സൂര്യനിൽ നിന്നുള്ള തീവ്ര സൗരോർജം പുറത്തുവന്നതിനെ തുടർന്ന് വിവിധ കൃത്രിമ ഉപഗ്രഹങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. ഓസ്‌ട്രേലിയ അടക്കമുള്ള വിവിധ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായിട്ടാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.കർട്ടിൻ യൂണിവേഴ്സിറ്റിയുടെ ബൈനാർ സ്പേസ് പ്രോഗ്രാമിൽ നിന്നുള്ള മൂന്ന് ഓസ്ട്രേലിയൻ ഉപഗ്രഹങ്ങൾ കത്തി നശിച്ചതായിട്ടാണ് റിപ്പോർട്ട്. ബൈനാർ-2, ബൈനാർ-3, ബൈനാർ-4 എന്നി ഉപഗ്രഹങ്ങൾ ആറ്മാസക്കാലത്തെ പ്രവർത്തനങ്ങൾക്കായിരുന്നു ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്. എന്നാൽ അപ്രതീക്ഷിതമായി സൂര്യനിൽ നിന്ന് പുറത്തുവന്ന തീവ്ര സൗരോർജത്തെ തുടർന്ന് രണ്ട് മാസം കൊണ്ട് തന്നെ ഉപഗ്രഹങ്ങൾ നശിക്കുകയായിരുന്നു.
സൂര്യന്റെ ഈ മാറ്റം ഭൂമിയുടെ മുകളിലെ അന്തരീക്ഷം വികസിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതാണ് ബൈനാർ പോലുള്ള ക്യൂബ്‌സാറ്റ് ഉപഗ്രഹങ്ങൾ പെട്ടന്ന് നശിക്കാനുള്ള കാരണം. ഭൂമധ്യരേഖയോട് അടുത്ത് കൂടുതലായി ദൃശ്യമായ അറോറകൾ, സാറ്റലെെറ്റ് ഇലക്ട്രോണിക്സിനെ സ്വാധീനിക്കുന്ന ശക്തമായ സൗരവികിരണം എന്നിവയും ഉപഗ്രഹങ്ങളെ ബാധിച്ചു. ബഹിരാകാശ ഗവേഷണം മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള ബൈനാർ സ്പേസ് പ്രോഗ്രാം, ബഹിരാകാശ പ്രവർത്തനങ്ങളിൽ സൗരോർജ്ജ പ്രവർത്തനത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള പഠനത്തിന് നിർണായകമായ വിവരങ്ങൾ നൽകിയിട്ടുണ്ട്.
2026-ഓടെ സൂര്യന്റെ തീവ്രമായ സ്വാധീനം കുറയുകയും 2030-ഓടെ സ്വാധീനം ഏറ്റവും കുറഞ്ഞ നിലയിലെത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് കൂടുതൽ സുസ്ഥിരമായ സാഹചര്യങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഗ്രഹങ്ങൾക്ക് നാശം സംഭവിച്ചെങ്കിലും കർട്ടിൻ യൂണിവേഴ്സിറ്റി പുതിയ ഉപഗ്രഹ പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്.
STORY HIGHLLIGHTS: intense-solar-energy-from-the-sun-challenge-to-satellites-three-were-destroyed