പാലക്കാട് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി നിതയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് കഞ്ചിക്കോട് അഹല്യ കാമ്പസിലാണ് സംഭവം നടന്നത്.
കഞ്ചിക്കോട് അഹല്യ ആയുർവേദ മെഡിക്കൽ കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് നിത. ഒരു വർഷം നഷ്ടമായതിന്റെ മനോവിഷമത്തിലായിരുന്നു കുട്ടിയെന്ന് കോളജ് അധികൃതർ പറഞ്ഞു. സംഭവത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
STORY HIGHLIGHT: medical student found dead