Environment

ഒരിക്കല്‍ ഘോരവനമായിരുന്നു അൻ്റാർട്ടിക്ക; പിന്നീട് സംഭവിച്ചത് എന്ത്? | the-ancient-fossil-forests-of-antarctica

അൻ്റാർട്ടിക്ക എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ആ തണുപ്പും മഞ്ഞും എല്ലാം അല്ലേ. എന്നാൽ അൻ്റാർട്ടിക്ക ഒരിക്കൽ പച്ചപുതച്ച ഒരു മഴക്കാടായിരുന്നു എന്ന് എത്ര പേർക്കറിയാം. വനപ്രദേശമായിരുന്നതിന്റെ തെളിവുകൾ ലഭിച്ചതില്‍ നിന്നാണ് ഇതത്രമൊരു കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. ഈ മഞ്ഞുമൂടിയ ഭൂഖണ്ഡം ഒരു കാലത്ത് തഴച്ചുവളരുന്ന കാടിൻ്റെ ആവാസ കേന്ദ്രമായിരുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. അൻ്റാർട്ടിക്കയിൽ കണ്ടെത്തിയ ആമ്പറിൻ്റെ (മരത്തിന്‍റെ ഫോസില്‍) ആദ്യ കഷണങ്ങൾ 2017-ൽ അന്താരാഷ്‌ട്ര ഗവേഷണ സംഘം കണ്ടെത്തിയിരുന്നു. 2017-ൽ അന്താരാഷ്‌ട്ര സംഘം അൻ്റാർട്ടിക്കയിൽ കണ്ടെത്തിയ ആമ്പറിൻ്റെ ആദ്യ കഷണങ്ങൾ ഗവേഷകർ പഠനവിധേയമാക്കി. ഈ കണ്ടുപിടിത്തം 90 ദശലക്ഷം വർഷം പഴക്കമുള്ള ആ പ്രദേശത്തിനെ കാലാവസ്ഥയെ പറ്റി മനസ്സിലാക്കാനും സഹായിച്ചു. കണ്ടെത്തിയ ആമ്പർ ശകലങ്ങൾക്ക് ഓരോന്നിനും ഒരു മില്ലിമീറ്റർ മാത്രം വലിപ്പമുണ്ട്.

അൻ്റാർട്ടിക്കയുടെ ഭൂതകാലത്തെക്കുറിച്ച് മനസ്സിലാക്കാനും ഈ കണ്ടെത്തലുകൾ സഹായിച്ചു. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് അൻ്റാർട്ടിക്കയിലെ കോണിഫറസ് മരങ്ങളുടെ കാട്ടിൽ നിന്നുള്ളതാണ് ഈ ആമ്പറെന്ന് വിശ്വസിക്കപ്പെടുന്നു. റെസിൻ ഉത്പാദിപ്പിക്കുന്ന മരങ്ങൾ ഒരു ഘട്ടത്തിൽ ഇവിടെ തഴച്ചുവളർന്നിരുന്നു എന്നതിൻ്റെ ആദ്യത്തെ വ്യക്തമായ തെളിവാണ് ആമ്പർ ശകലങ്ങളുടെ കണ്ടെത്തൽ. അൻ്റാർട്ടിക്കയിൽ ആമ്പർ കണ്ടെത്തുന്നത് ഭാവിയിലേക്കുള്ള സൂചനകളും ഉൾക്കൊള്ളുന്നു. അൻ്റാർട്ടിക്കയിലെ പുരാതന കാടുകളിൽ നിന്നുള്ള ആമ്പർ ശകലങ്ങൾ ശാസ്ത്രജ്ഞർ വിശകലനം ചെയ്യുമ്പോൾ, ജീവിതം എങ്ങനെ അങ്ങേയറ്റം സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു എന്ന് മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്.

ക്രിറ്റേഷ്യസിൻ്റെ മധ്യഭാഗം തീവ്രമായ ആഗോളതാപനത്തിൻ്റെ ഒരു കാലഘട്ടമായിരുന്നു, അതിവേഗം ചൂടാകുന്ന ഒരു ഗ്രഹം ഭാവിയിൽ എങ്ങനെയായിരിക്കുമെന്നതിൻ്റെ സാധ്യതയുള്ള മാതൃക. ആമ്പറിൻ്റെ പരിശോധനയിൽ മരത്തിൻ്റെ പുറംതൊലിയുടെ അവശിഷ്ടങ്ങൾ, പാത്തോളജിക്കൽ റെസിൻ ഫ്ലോയുടെ അടയാളങ്ങൾ എന്നിവ കണ്ടെത്തി. പുരാതന അൻ്റാർട്ടിക് മരങ്ങൾ നേരിടുന്ന വെല്ലുവിളികളെ പറ്റിയും അവയുടെ പ്രതിരോധശേഷിയെ പറ്റിയുമെല്ലാം പഠിക്കാൻ ഈ കണ്ടെത്തലുകൾ സഹായിക്കും. പുരാതന മഴക്കാടുകളിൽ കാട്ടുതീയോ പ്രാണികളുടെ ആക്രമണമോ പോലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പര്യവേഷണം ചെയ്യാനും ആമ്പറിനുള്ളിലെ ജീവൻ്റെ അടയാളങ്ങൾ കണ്ടെത്താനുമാണ് ഗവേഷകർ ഇപ്പോൾ ലക്ഷ്യമിടുന്നത്. അൻ്റാർട്ടിക്കയുടെ ആമ്പർ ശകലങ്ങൾ അതിന് സമൃദ്ധമായ ഒരു ഭൂതകാലമുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നത്. മാത്രമല്ല, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് ഇത് നൽകുന്നുമുണ്ട്.

STORY HIGHLLIGHTS:  the-ancient-fossil-forests-of-antarctica