Kerala

സംസ്ഥാനത്ത് 5 ദിവസം മഴ തുടരും | Rain will continue for 5 days in the state

തിരുവനന്തപുരം: വരുന്ന 5 ദിവസം സംസ്ഥാനത്ത് മഴ തുടരും. ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശബരിമല സന്നിധാനം, പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലും മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. കേരള തീരത്ത് ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്‌.