ഡിസംബർ മാസം ആയാൽ പിന്നെ ഒരാഘോഷമാണ്. ക്രിസ്മസിനുള്ള ഒരുക്കങ്ങൾ തൊടുങ്ങിയിട്ടുണ്ടാകും പലരും. ക്രിസ്റ്മസിന് തയ്യാറാക്കാൻ ഒരടിപൊളി കേക്ക് ഇതാ.
ആവശ്യമായ ചേരുവകൾ
- ഈന്തപ്പഴം (കുരു കളഞ്ഞത് ) – 50 ഗ്രാം
- മുന്തിരി – 50 ഗ്രാം അത്തിപ്പഴം – 50 ഗ്രാം
- ചെറിപ്പഴം – 50 ഗ്രാം
- ടൂട്ടി ഫ്രൂട്ടി – 50 ഗ്രാം
- ഉണങ്ങിയ ഓറഞ്ച് തൊലി – 50 ഗ്രാം
- പഞ്ചസാര ഉരുക്കിയത് – 100 മില്ലി ലിറ്റര്‍
- ബ്രാണ്ടി / വൈന്‍ – 100 മില്ലി ലിറ്റര്‍
മുകളില്‍ പറഞ്ഞ ഉണങ്ങിയ പഴങ്ങള്‍ ചെറുതായി അരിയുക. പഞ്ചസാര ഉരുക്കിയതും ബ്രാണ്ടിയും ചേർന്ന മിശ്രിതത്തിലേക്ക് പഴങ്ങള്‍ കൂട്ടിച്ചേർക്കുക. ഈ മിശ്രിതം ഒരു പാത്രത്തിലാക്കി 20 ദിവസം അടച്ചുവക്കുക. ഫ്രിഡ്ജില്‍ വയ്ക്കരുത്. പുറത്തു വച്ചാല്‍ മതി. ഇടക്കിടക്ക് ഇളക്കാന്‍ മറക്കാതിരിക്കുക.
കേക്കിന് ആവശ്യമായ ചേരുവകൾ
- മൈദ – 300 ഗ്രാം
- വെണ്ണ – 250 ഗ്രാം
- ബ്രൌണ്‍ ഷുഗര്‍ – 150 ഗ്രാം (പഞ്ചസാര കരിച്ചത്)
- വാനില എസ്സെന്സ്ണ
- പൈനാപ്പിള്‍ എസ്സെന്സ്
- ഓറഞ്ച് എസ്സെന്സ്‍ – 10 മില്ലി ലിറ്റര്‍ വീതം
- മുട്ട – 4 എണ്ണം
- നെയ് – 25 മില്ലി ലിറ്റര്‍
- ബേക്കിംഗ് പൌഡര്‍ – കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
വെണ്ണയും ബ്രൌണ്‍ ഷുഗറും കൂടി നല്ലതുപോലെ അടിച്ചു പതപ്പിചെടുക്കുക. ഇതിലേക്ക് ഓരോ മുട്ട വീതം ചേർത്ത് നല്ലതുപോലെ അടിക്കുക. ഇതിലേക്ക് എല്ലാ എസ്സന്സുകളും ചേർക്കുക. അതിനുശേഷം മൈദയും തുടര്‍ന്ന് ഫ്രൂട്ട് മിക്സും ചേര്‍ക്കുക. 150 ഡിഗ്രി ചൂടില്‍ ഒരു ഓവനില്‍ 1 മണിക്കൂര്‍ വച്ച് ബേക്ക് ചെയ്യുക.