ജിത് തൃത്തലൂർ, അഭിഷേക് തൃപ്രയാറിന്റെ സംവിധാനത്തിൽ ‘കമ്പക്കെട്ട്’ സിനിമ ഒരുങ്ങുന്നു. ജി.വി.ആർ ഗ്രൂപ്പ്സിന്റെ ബാനറിൽ ഫെബിൽ കുമാർ ആണ് നിർമാണം നിർവഹിച്ചിരിക്കുന്നത്. സസ്പെൻസ് ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഒഡിഷൻ എറണാകുളത്തു വെച്ച് കഴിഞ്ഞു. പ്രമുഖ താരങ്ങൾക്ക് ഒപ്പം പുതുമുഖങ്ങൾക്കും അവസരം ഒരുക്കി കൊണ്ടാണ് ചിത്രം തയ്യാറാക്കുന്നത്. സിനിമയുടെ ട്യൂടോറിയൽ ഡിസംബർ അവസാനം മുതൽ തൃപ്രയാർ ഭാഗത്ത് നടക്കും. പ്രശ്‌സ്ത തമിഴ്-മലയാള സിനിമാ സംവിധായകർ, ക്യാമറമാൻ അടങ്ങുന്ന ഈ ട്യൂടോറിയൽ മുഘേന പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് കഴിവ് തെളിയിക്കാൻ ഉള്ള അവസരം കൂടെയാണ് അണിയറ പ്രവർത്തകർ നൽകുന്നത്. മുത്തു ആലുങ്കൽ ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ഗൗതം റെനിൽ- സംഗീതം, ചിത്രത്തിന്റെ വിതരണം ജെ എക്സ് വേർബ് & തീർത്ത ഫിലിംസാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈജു പുന്നകുളങ്ങര, പ്രവീൺ പ്രകാശ് ആണ് ക്യാമറ. അൻസൂർ കേട്ടുങ്ങൽ, പി.ആർ.ഒ അയ്മനം സാജൻ എന്നിവരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്. ഫെബ്രുവരി അവസാനം തൃശ്ശൂർ, പൊള്ളാച്ചി, എറണാകുളം ഭാഗത്ത് ആണ് സിനിമയുടെ ചിത്രീകരണം തുടങ്ങുക.