സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനത്തിനർഹനാകുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 12 കോടി രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. JA, JB, JC, JD, JE എന്നിങ്ങനെ അഞ്ചു സീരീസുകളിലായാണ് ടിക്കറ്റ് വിൽപനയ്ക്ക് എത്തിച്ചത്. 300 രൂപ വിലയുള്ള ടിക്കറ്റിലൂടെ 3,34,830 സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്ക് പുറമേ, ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകൾക്കായി നൽകുന്ന രണ്ടാം സമ്മാനംലഭിക്കും.
മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകൾക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും (അഞ്ചു പരമ്പരകൾക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും (അഞ്ചു പരമ്പരകൾക്ക്) ഭാഗ്യശാലികളെ കാത്തിരിപ്പുണ്ട്. 5000, 1000, 500, 300 രൂപ എന്നിങ്ങനെ സമ്മാനങ്ങളും ലഭിക്കും. ഒക്ടോബർ 9-ന് കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് പൂജ ബമ്പർ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.