നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പപ്പായ. പപ്പായ കൊണ്ട് തോരനും കറിയും എല്ലാം നിങ്ങൾ കഴിച്ചിരിക്കും. എന്നാൽ ഈ പപ്പായ വട ആദ്യമായിട്ടായിരിക്കും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
പപ്പായ – ഒന്ന്
അരിപ്പൊടി – ഒരു കപ്പ്
വെളുത്തുള്ളി – ഏഴ്
സവാള – രണ്ട്
കുരുമുളകുപൊടി – ഒരു ടീസ്പൂൺ
ഉപ്പ്
മുളകുപൊടി
എണ്ണ
തയ്യാറാക്കുന്ന രീതി
ആദ്യം പപ്പായ ഗ്രേറ്റ് ചെയ്ത് എടുക്കണം. ഇതിലേക്ക് അരിപ്പൊടിയും മസാലപ്പൊടികളും ഉപ്പും ചേർക്കാം. ശേഷം കൈകൊണ്ട് നന്നായി കുഴച്ച് ഒട്ടുന്ന പരുവത്തിൽ കട്ടിയുള്ള ഒരു മിക്സ് ആക്കി എടുക്കാം. ഇനി കുറച്ചു കുറച്ചായി എടുത്ത് വട ഷേപ്പിൽ ആക്കി ചൂടായ എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കുക.