മീൻ ഇല്ലാതെ ചോറ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ നിരവധിയാണ്. എന്നാൽ മീൻകറിയുടെ അതേ രുചിയിൽ മറ്റൊരു കറിയുണ്ടെങ്കിൽ ഇത്തരക്കാർക്ക് ഇഷ്ടപ്പെടും. വെണ്ടയ്ക്ക ഇതുപോലെ തയ്യാറാക്കിയാൽ മീൻ കറിയൊക്കെ മാറി നിൽക്കും.
ആവശ്യമായ ചേരുവകൾ
വെണ്ടയ്ക്ക – 250 ഗ്രാം
തക്കാളി – രണ്ട്
കറിവേപ്പില
പച്ചമുളക് – നാല്
വെളുത്തുള്ളി – ഒരു ടേബിൾ സ്പൂൺ
ചെറിയ ഉള്ളി – അരക്കപ്പ്
വാളൻപുളി
ചൂടുവെള്ളം
വെളിച്ചെണ്ണ – രണ്ട് ടേബിൾ സ്പൂൺ
ചെറിയ ജീരകം – ഒരു ടീസ്പൂൺ
കാശ്മീരി ചില്ലി പൗഡർ -ഒരു ടേബിൾ സ്പൂൺ
മല്ലിപ്പൊടി – ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
കുരുമുളകുപൊടി – കാൽ ടീസ്പൂൺ
ഉപ്പ്
കടുക്
ഉണക്കമുളക്
ചെറിയ ഉള്ളി അരിഞ്ഞത്
തയ്യാറാക്കുന്ന രീതി
ആദ്യം വെണ്ടയ്ക്ക വെളിച്ചെണ്ണയിൽ ഒന്ന് വഴറ്റിയെടുത്ത് മാറ്റിവയ്ക്കാം. ഈ വെളിച്ചെണ്ണയിലേക്ക് ജീരകം ചേർത്ത് കൊടുത്ത് മൂപ്പിക്കുക. അടുത്തതായി അരിഞ്ഞുവെച്ച വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കാം. നന്നായി മിക്സ് ചെയ്തശേഷം ചെറിയ ഉള്ളി ചേർക്കണം. ചെറിയ ഉള്ളി വേവുന്നതുവരെ വഴറ്റണം. ശേഷം മസാല പൊടികൾ ചേർത്ത് മിക്സ് ചെയ്യണം. ഇനി അരിഞ്ഞുവെച്ച തക്കാളി ചേർത്ത് മിക്സ് ചെയ്യുക. തക്കാളി വെന്ത് ഉടയുമ്പോൾ പുളി വെള്ളം ഒഴിച്ചു കൊടുക്കാം. ആവശ്യത്തിനു വെള്ളം ഈ സമയത്ത് ചേർക്കാം. ഉപ്പ് കൂടി ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ച് ചാറ് ചെറുതായി കുറുകുമ്പോൾ ഇതിലേക്ക് വെണ്ടയ്ക്ക ചേർക്കാം. ഇനി നന്നായി തിളപ്പിച്ച് തീ ഓഫ് ചെയ്യാം. ഇതിലേക്ക് കടുക്, ഉണക്കമുളക്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ വെളിച്ചെണ്ണയിൽ താളിച്ചു ചേർക്കണം