ചിക്കന്‍ കറി പലരീതിയും വെക്കുന്നവരാണ് നമ്മൾ അല്ലെ, കപ്പയിട്ട് വെച്ച് ചിക്കൻ കറി കഴിച്ചിട്ടുണ്ടോ? കിടിലൻ സ്വാദാണ് ഇതിന്.
ആവശ്യമായ ചേരുവകൾ
- 1 സവാള – 2 എണ്ണം
- 2 പച്ചമുളക് -6 എണ്ണം
- 3 വെളുത്തുള്ളി -3 അല്ലി
- 4 വേപ്പില -കുറച്ച്
- 5 ഇഞ്ചി – കുറച്ച്
- 6 മുളക് പൊടി-1 ടീസ്പൂണ്‍ നിറച്ച്
- 7 മല്ലി പൊടി – 1 /2 ടീസ്പൂണ്‍
- 8 മഞ്ഞള്‍ പൊടി – കുറച്ച്
- 9 കുരുമുളക് പൊടി – കുറച്ച്
- 10 ഏതെങ്കിലും നോണ്‍ വെജ് മസാല – 1 /2 ടീസ്പൂണ്‍
- 11 ചിക്കന്‍ -1 കിലോ
- 12 കപ്പ – ചെറുതാക്കി അരിഞ്ഞത് 250 ഗ്രാം
തയ്യാറാക്കുന്ന വിധം
ചീന ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ 1 – 5 ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റുക. സവാള നല്ല ഗോള്‍ഡന്‍ നിറമാകുമ്പോള്‍ 6 -10 ചേരുവകള്‍ ചേര്‍ത്ത് വഴറ്റണം. കുറച്ച് വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പിടണം. തിളക്കുമ്പോള്‍ ചിക്കനും കപ്പയും ചേര്‍ക്കുക. നന്നായി വേവിക്കുക. വെള്ളം അതികമില്ലാതെ കുറച്ച് ഗ്രേവി ആക്കിയെടുക്കുക. ചപ്പാത്തിയുടെ കൂടെ കഴിക്കാന്‍ ബെസ്റ്റ് ആണ്.