ഇനി ചിക്കൻ വാങ്ങിക്കുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ. നല്ല കിടിലൻ സ്വാദിൽ ചിക്കൻ വറ്റിച്ചത്.
ആവശ്യമായ ചേരുവകൾ
- 1 ) ചിക്കന്‍, ഒരു കിലോ
- 2 ) വലിയ ഉള്ളി, 3 എണ്ണം
- 3 ) തക്കാളി, 1 വലുത്
- 4 ) ചെറിയ ഉള്ളി, 5 എണ്ണം
- 5 ) വെളുത്തുള്ളി 10 അല്ലി
- 6 ) പച്ചമുളക് 4 എണ്ണം
- 7 ) ഇഞ്ചി ഒരു കഷ്ണം
- 8 ) കറിവേപ്പില രണ്ടു തണ്ട്
- 9 )മല്ലി ഇല ആവിശ്യത്തിന്
- 10 ) എണ്ണ 3 ടീസ്പൂണ്‍
- 11 )മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
- 12 )മുളകുപൊടി 1 ടീസ്പൂണ്‍
- 13 )ചിക്കന്‍ മസാല 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
മൂന്നു മുതല്‍ 9 വരെ ഉള്ള ചേരുവകള്‍ എല്ലാം കൂടെ മിക്സിയില്‍ ഇട്ടു അര കപ്പ് വെള്ളം ഒഴിച്ച് നല്ലവണ്ണം അരച്ചെടുക്കുക. പാത്രത്തില്‍ എണ്ണ ഒഴിച്ച് വലിയ ഉള്ളി ഇട്ടു വഴറ്റുക, ഇതിലേക്ക് അരപ്പ് ഒഴിക്കുക, പച്ചമണം പോയി കഴിഞ്ഞാല്‍ മഞ്ഞള്‍ മുളക് മസാല ഉപ്പ് എന്നിവ ചേര്‍ക്കുക. നല്ലവണ്ണം വഴന്നു കഴിഞ്ഞാല്‍ ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ക്കാം. എല്ലാം കൂടെ നന്നായിട്ട് ഇളക്കി പാത്രം മൂടി വെക്കുക. അരപ്പ് ചിക്കനിലേക്ക് പിടിച്ചു കഴിഞ്ഞാല്‍ തീ കുറച്ചു വെക്കുക. ഇറച്ചി വെന്തു കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യാം.