രുചികരമായ ചിക്കൻ കട്ലറ്റ് തയാറാക്കിയാലോ….
ചേരുവകൾ
- ചിക്കൻ – 200 ഗ്രാം (ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ചത് )
- സവാള – 2 എണ്ണം
- ഇഞ്ചി അരിഞ്ഞത് -1 ടേബിൾസ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
- പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
- മുളകുപൊടി -1 ടീസ്പൂൺ
- മഞ്ഞൾപൊടി -1/2 ടീസ്പൂൺ
- ഗരം മസാല – 1 ടീസ്പൂൺ
- കുരുമുളക് പൊടി 1/2 ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- മുട്ടയുടെ മഞ്ഞ വേവിച്ചത് – 1
- കിഴങ്ങ് വേവിച്ചത് – 1
- വെളിച്ചെണ്ണ -1 ടേബിൾസ്പൂൺ
- സൺഫ്ലവർ ഓയിൽ -വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ടു വഴറ്റുക, ഒരു മുക്കാൽ വേവാകുമ്പോൾ പൊടികൾ ചേർത്ത് (മുളകുപൊടി, മഞ്ഞൾപൊടി, ഗരംമസാല, കുരുമുളക് പൊടി) നന്നായി മൂപ്പിക്കുക. അതിലേക്ക് ചിക്കൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ചിക്കനും മസാലയുമായി യോജിക്കാൻ കുറച്ചു വെള്ളം ചേർത്ത് കൊടുക്കാം. ഇത്രയും ആയാൽ മസാല റെഡിയായി ഈ കൂട്ടിലേക്ക് വേവിച്ച കിഴങ്ങും രുചി കൂട്ടായ മുട്ടയുടെ മഞ്ഞക്കരുവും ചേർത്ത് യോജിപ്പിക്കുക. അതിനു ശേഷം ബോൾ ആക്കുക. ഈ ബോൾ മുട്ടയിലും ബ്രെഡ് പൊടിയിലും മുക്കി സൺഫ്ലവർ ഓയിലിൽ വറുത്തെടുക്കുക.
content highlight: chicken-cutlet