നല്ല രസം ഉണ്ടാക്കൽ ചില്ലറകാര്യമല്ല. ദഹനത്തിനു സഹായിക്കുന്ന രസം ചോറിനൊപ്പം കഴിക്കുന്നത് പോലെ തന്നെ വെറുതെ കുടിക്കാനും ഒരു രസമാണ്. എളുപ്പത്തിലുണ്ടാക്കാവുന്ന നാടൻ രസം.
ആവശ്യമുള്ളവ
- രസത്തിനു കട്ടി കിട്ടാൻ സാമ്പാർ പരിപ്പ് വേവിച്ച വെള്ളം– ഒന്നര കപ്പ്
- മഞ്ഞൾപ്പൊടി -1/2 ടീ സ്പൂൺ
- മുളക് പൊടി – 1 ടീ സ്പൂൺ
- കുരുമുളക് പൊടി – 1 ടീ സ്പൂൺ
- മല്ലിപ്പൊടി – 1 ടീ സ്പൂൺ
- ജീരകം 1/2 ടീ സ്പൂൺ
- ചെറിയ ഉള്ളി – 5 എണ്ണം
- പച്ചമുളക് – 2 എണ്ണം
- വെളുത്തുള്ളി – 4 അല്ലി
- ഇഞ്ചി – 1 ചെറിയ കഷ്ണം
- തക്കാളി – 1 വലുത് ചെറിയ കഷ്ണങ്ങളാക്കിയത്
- മല്ലിയില
- വെളിച്ചെണ്ണ
- കായം – 1 ചെറിയ കഷ്ണം
- വാളൻ പുളി പിഴിഞ്ഞത്
- കറിവേപ്പില — രണ്ടു തണ്ട്
- കടുക് ,ഉലുവ കുറച്ച്
തയാറാക്കുന്ന വിധം
ചെറിയ ഉള്ളി, ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. വറവിന് ആവശ്യമുള്ളവ മാറ്റിവച്ചു ബാക്കിയുള്ള ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് ഉപ്പു ചേർത്ത് തിളപ്പിച്ചെടുക്കുക. വെള്ളം ആവശ്യമെങ്കിൽ ചേർക്കാം. കടുകും കറിവേപ്പിലയും ഉലുവയും വെളിച്ചെണ്ണയിൽ വറുത്തിട്ട ശേഷം ചൂടോടെ ഉപയോഗിക്കാം.
content highlight: easy-rasam-recipe