പുതിന ചിക്കന്‍ കഴിച്ചിട്ടുണ്ടോ? ആഹാ! ഇതിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ പറ്റില്ല, അത്രസ്വാദാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കൂ.
ആവശ്യമായ ചേരുവകൾ
- പുതിന 4 തണ്ട്
- മല്ലി ഇല 3 തണ്ട്
- സവാള 2
- പച്ചതക്കാളി 1
- വെളുത്തുള്ളി 8
- ഇഞ്ചി ഒരു കഷ്ണം
- പച്ചമുളക് 4
- പെരുംജീരകം ഒരുസ്പൂണ്‍
- ഏലക്കായ 3
- മല്ലിപൊടിഒരുസ്പൂണ്‍
- നാരങ്ങ അര
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇവ എല്ലാംകൂടിനന്നായിഅരച്ചെടുത്ത് അതില്‍ നാരങ്ങപിഴിഞ്ഞ് ഒരുഅരമണിക്കൂര്‍ മാറിനേറ്റ് ചെയ്തുവയ്ക്കുക. വെളിച്ചെണ്ണയില്‍ ഫ്രൈ ചെയ്യുക. നോൺസ്റ്റിക്ക് പാത്രത്തില്‍ ആയാല്‍ അത്രെയും നല്ലത്.