ഐസ്ക്രീമിന്റെ തണുപ്പിൽ ചോക്കലേറ്റ് മിൽക്ക് ഷെയ്ക്ക് തയാറാക്കിയാലോ?
ചേരുവകൾ
1. പാൽ- ഒരു കപ്പ്, (ഫ്രീസറിൽ വച്ച് തണുപ്പിച്ച് കട്ടയാക്കി പൊടിച്ചത്)
2. കൊക്കോപൗഡർ – ഒരു ടേബിൾ സ്പൂൺ
3. ഡാർക്ക് ചോക്കലേറ്റ് പൊടിച്ചത്- 3 സ്പൂൺ
4. പഞ്ചസാര-5 ടേബിൾ സ്പൂൺ
5. ഐസ് ക്രീം- 3 സ്കൂപ്പ്
6. കശുവണ്ടി നന്നായി പൊടിച്ചത്- ഒരു സ്പൂൺ
തയാറാക്കുന്ന വിധം:
ഒന്നു മുതൽ നാലു വരെയുള്ള ചേരുവകൾ മിക്സിയിൽ അടിച്ചെടുക്കുക.ഇത് ഒരു ഗ്ലാസിലേക്ക് ഒഴിച്ച് ഐസ്ക്രീമും, കുറച്ച് ഡാർക്ക് ചോക്കലേറ്റും, കശുവണ്ടി പൊടിച്ചതും മുകളിൽ വിതറി ഉപയോഗിക്കുക.
content highlight: chocolate-milkshake