Lifestyle

മഞ്ഞ പല്ലുകൾ ആണോ നിങ്ങളെ അലട്ടുന്ന പ്രശ്നം ? പരിഹാരം ഇവിടെയുണ്ട്

പല്ലുകളിലെ മഞ്ഞ നിറം കാരണം ചിലർക്ക് ഉള്ളുതുറന്ന് ചിരിക്കാൻ പോലും മടിയാണ്. എങ്ങനെയെങ്കിലും ഇതിനെ ഒന്ന് ഇല്ലാതാക്കിയാല്‍ മതി എന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും വ്യക്തിശുചിത്വം ഇല്ലാത്തത് തന്നെയാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. ദന്തസംരക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. അല്ലെങ്കിൽ അതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഇങ്ങനെയൊക്കെ തന്നെയായിരിക്കും. പല്ലിലെ കറയും മഞ്ഞ നിറവും പൂര്‍ണമായും മാറ്റി നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. പ്രകൃതിദത്ത മാര്‍ഗ്ഗത്തിലൂടെ തന്നെ പല്ലിലെ കറയെ ഇല്ലാതാക്കി പല്ലിന് തിളക്കവും നിറവും നമുക്ക് വര്‍ദ്ധിപ്പിക്കാവുന്നതാണ്.

പല്ലിലെ മഞ്ഞ നിറവും കറയും മാറ്റാനുള്ള മികച്ച മാർഗ്ഗം ഉമിക്കരി ഉപയോഗിക്കുക എന്നത് തന്നെയാണ്. പണ്ടുള്ളവർ എപ്പോഴും ഉമിക്കരി ഉപയോഗിച്ച് പല്ലുകൾ തേക്കാൻ നമ്മളെ നിർബന്ധിക്കാറുണ്ട്. അതിന്റെ കാരണം പണ്ടത്തെ കാലത്ത് പല്ലുകൾ വെളുക്കാൻ ഉമിക്കരി കഴിഞ്ഞേ മറ്റെന്തും ഉണ്ടായിരുന്നുള്ളൂ എന്നത് തന്നെയാണ്. പല്ലുകള്‍ക്ക് നല്ല തിളക്കം ലഭിക്കുന്നതിനും പല്ലിലെ മഞ്ഞ നിറത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതിന് ഉമിക്കരി വഹിക്കുന്ന പങ്ക് ചില്ലറയല്ല. പല്ലിലെ മഞ്ഞ നിറം മാറുന്നതിന് ഇനി ഉമിക്കരിയിട്ട് പല്ല് തേച്ച്‌ നോക്കൂ. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല എന്നത് തന്നെ കാര്യം.

പല്ലിലെ കറ കളയുന്നതിനും മഞ്ഞ നിറത്തിനും പരിഹാരം നൽകുന്ന മറ്റൊന്ന് വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണ 15 മിനിട്ട് കവിള്‍ കൊള്ളുന്നത് നല്ലതാണ്. ഇത് വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബേക്കിംഗ് സോഡയും ഒരു പരിഹാരമാർഗമാണ്. ടൂത്ത് പേസ്റ്റില്‍ അല്‍പം ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത് ഇത് കൊണ്ട് പല്ല് തേക്കുന്നത് നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നും രാവിലെ പല്ല് തേക്കുന്നത് ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത പേസ്റ്റ് കൊണ്ടാണെങ്കില്‍ പല്ലിലെ മഞ്ഞ നിറത്തെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാം.

തക്കാളി നീരു കൊണ്ടും നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കഴിയും. തക്കാളി നീര് കൊണ്ട് കവിള്‍ കൊള്ളുന്നതും പല്ല് തേക്കുന്നതും പല്ലിലെ കറയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ഉപ്പ് ഉപയോഗിച്ച്‌ പല്ലിലെ മഞ്ഞ നിറത്തേയും കറയേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. പല്ല് തേക്കുന്നതിനായി അല്‍പം ഉപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത് ദിവസവും ഉപയോഗിച്ചാല്‍ അത് പല്ലിലെ കറയേയും മഞ്ഞ നിറത്തേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഉണക്ക നെല്ലിക്ക എടുത്ത് ഇത് പൊടിച്ച്‌ ഇത് കൊണ്ട് പല്ല് തേക്കുക. പല്ലിലെ മഞ്ഞ നിറത്തെ ഇല്ലാതാക്കി പല്ലിന് തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഉണക്ക നെല്ലിക്ക. ഇതില്‍ അല്‍പം ഉപ്പും കൂടി മിക്‌സ് ചെയ്ത് പല്ല് തേച്ചാല്‍ ഫലം ഇരട്ടിയാവും.