Entertainment

‘ദുൽഖർ, പ്രണവ്, ഗോകുൽ ഇവരിൽ കൂടുതൽ ഇഷ്ടം അവനെ’ ; ഇഷ്ട താരപുത്രനെ തുറന്നുപറഞ്ഞ് ജയറാം

ഒരു കാലഘട്ടത്തിൽ മലയാളത്തിലെ സൂപ്പർഹിറ്റ് സൂപ്പർ ഹിറ്റ് നടന്മാരായിരുന്നു മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും. പിന്നീട് സുരേഷ് ഗോപി ഒരു ഇടവേള എടുത്തെങ്കിലും മോഹൻലാലും മമ്മൂട്ടിയും വെള്ളിത്തിരയിൽ തിളങ്ങി നിന്നു. ഇപ്പോൾ മൂവരുടെയും മക്കളും സിനിമാരംഗത്ത് സജീവമാണ്. താരപുത്രന്മാരെ താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിരവധി കാണാം. അത്തരത്തിൽ ഒരു അഭിമുഖത്തിൽ ജയറാമിനോട് വന്ന ചോദ്യമാണ് ഏത് താരപുത്രനെയാണ് കൂടുതൽ ഇഷ്ടം എന്നത്. ജയറാമിന് നൽകിയ ഓപ്ഷൻസ് ഇങ്ങനെയായിരുന്നു.


ദുൽഖർ സൽമാൻ , പ്രണവ് മോഹൻലാൽ, ഗോകുൽ സുരേഷ്, ഫഹദ് ഫാസിൽ, കാളിദാസ്. ഇവരിൽ ജയറാമിന് ഇഷ്ട്ടപെട്ട യുവനടൻ ഏതാണ് എന്നായിരുന്നു ചോദ്യം. കാളിദാസിനെ പേരുകൂടി ഉള്ളതുകൊണ്ട് വീട്ടിലേക്ക് പോകേണ്ടതാണ് ഓർത്തു മറുപടി പറയണം എന്ന വാക്കുകളോട് അതു കുഴപ്പമില്ല കണ്ണന്റെ അടുത്ത് ഞാൻ പറഞ്ഞോളാം എന്നായിരുന്നു ജയറാമിന്റെ മറുപടി. ദുൽഖറിനെ കുട്ടിക്കാലം മുതൽ എടുത്ത് കൊണ്ട് നടന്ന പയ്യൻ ആണ്. പ്രണവ് ആയിട്ട് അത്ര അടുപ്പം ഉണ്ടെന്ന് പറയാൻ പറ്റില്ല. കാരണം കുട്ടിക്കാലം മുതൽ ഒന്നും ഞാൻ കണ്ടിട്ടില്ല എന്നും ഞാൻ ഗോകുലിനെ ആയിരിക്കും പറയുക എന്നുമാണ് ജയറാം വ്യക്തമാക്കിയത്. സുരേഷ് എന്ന് പറഞ്ഞാൽ എനിക്ക് എന്റെ സ്വന്തം സഹോദരനെ പോലെയാണ്. എന്റെ ഭാര്യയുടെയും പിറക്കാതെ പോയ ഒരു ചേട്ടനെ പോലെയാണ് അയാൾ. അത്ര അടുപ്പമാണ്. മാനസികമായി എനിക്ക് ഭയങ്കര അടുപ്പം ഉള്ള ആൾ ആണ്. അത് കൊണ്ട് തന്നെ സുരേഷ് ഗോപിയുടെ മോൻ എന്ന് പറയുമ്പോൾ എന്റെ സ്വന്തം മോനെ പോലെയാണ്. ഗോകുലിനെയാണ് കൂടുതൽ ഇഷ്ടം ഇത് തന്നെയാണ് താരം ഈ വാക്കുകളിലൂടെ വ്യക്തമാക്കുന്നത്.