India

മഹരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രി

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. നിയമസഭാകക്ഷി യോഗത്തിൽ ഫഡ്നാവിസിനെ നേതാവായി തിരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരായ നിർമല സീതാരാമൻ, വിജയ് രൂപാണി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു. എം എൽ എ മാർ ഓരോത്തരായി പിന്തുന്ന അറിയിച്ചു. മൂന്നാം തവണയാണ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാവുന്നത്. രാജ്ഭവനിലെത്തി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. തിരഞ്ഞെടുപ്പ് ഫലം വന്ന് ദിസങ്ങൾ കഴിഞ്ഞിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം വൈകിയിരുന്നു. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസിൻ്റെ പേര് ധാരണയായെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ മാസം അഞ്ചിലെ സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരുന്നത്. വ്യാഴാഴ്ച മുംബൈയിലെ ആസാദ് മൈതാനിൽ വൈകിട്ട് അഞ്ചുമണിയോടെ പുതിയ സർക്കാരിൻറെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞിരുന്നു.

Latest News