കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെട്ട പോപ്കോൺ വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.
ചേരുവകൾ
1. ഡ്രൈ ചോളം – 1 കപ്പ്
2. ബട്ടർ / ഓയിൽ – 1 ടേബിൾ സ്പൂൺ
3. ഉപ്പ് – 1/2 ടീ സ്പൂൺ
തയാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാനിൽ ബട്ടർ ഉരുക്കുക , അതിലേക്ക് ചോളം ഒരു മീഡിയം ചൂടിൽ ഇളക്കി യോജിപ്പിക്കുക ഒപ്പം ആവശ്യത്തിന് ഉപ്പും ചേർക്കാം. ഒരു 3 – 4 മിനിറ്റിനുള്ളിൽ ചോളം പൊട്ടി തുടങ്ങും. ഉടനെ തന്നെ തീ നല്ല പോലെ കുറയ്ക്കുക (ഏറ്റവും ചെറിയ തീയിൽ). ഇനി ചോളം തനിയെ പൊട്ടി തുടങ്ങും, ഏകദേശം 4 മിനിറ്റ് മതി പോപ്കോൺ മുഴുവൻ പൊട്ടിവരും.
content highlight: salted-popcorn-in-minutes