വാഴപ്പൂ കൊണ്ട് തോരനും കട്ലറ്റും എല്ലാം നിങ്ങൾ കഴിച്ചിരിക്കും എന്നാൽ ബജി ആദ്യമായിട്ടായിരിക്കും കേൾക്കുന്നത് വളരെ രുചികരമാണ് ഈ വാഴപ്പൂ ബജി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
വാഴപ്പൂവ് – 1 കപ്പ്
ഗ്രാമ്പൂ – 1 കപ്പ്
അരിപ്പൊടി – 5 ടീസ്പൂൺ
കോൺ ഫ്ലോർ – 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
സോഡാ പൊടി – ഒരു നുള്ള്
മുളകുപൊടി – 2 ടീസ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യമായത്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കേണ്ട രീതി
വാഴപ്പൂവിന്റെ തോട് കളഞ്ഞ് അടത് വൃത്തിയാക്കി എടുക്കുക. ഒരു പാത്രത്തിൽ അരിപ്പൊടി, കോൺഫ്ലവർ, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ഗ്രാമ്പു പൊടിച്ചത് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇതിലാണ് വാഴപ്പൂ മുക്കി പൊരിക്കേണ്ടത്. ഇതിലേക്ക് അല്പം സോഡാപ്പൊടി കൂടി ചേർത്ത് ഒരു 15 മിനിറ്റ് മാവ് മാറ്റിവയ്ക്കുക. ശേഷം വാഴപ്പൂവ് ഇതിൽ മുക്കി എണ്ണയിലിട്ട് പൊരിച്ചെടുക്കുക. കോൺഫ്ലവർ ചേർത്തുകൊണ്ട് തന്നെ വളരെ ക്രിസ്പായിരിക്കും ഈ വാഴപ്പൂ ബജി.