മഴയില്‍ ചോര്‍ന്നൊലിക്കുന്ന ജനശതാബ്ദി ട്രെയിന്‍കോച്ചിന്റെ ചിത്രം പങ്കുവച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്. മഴപെയ്തു തോര്‍ന്നിട്ടും സിറ്റിങ് നിറഞ്ഞ് യാത്രക്കാരുള്ള കോച്ചില്‍ വെള്ളക്കെട്ട് മാറിയില്ലെന്ന് തോമസ് ഐസക് പറയുന്നു. ഡി6 കമ്പാര്‍ട്ട്മെന്റിലെ ചിത്രമാണ് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ഇന്നലെ ജനശതാബ്ദി കൊല്ലത്ത് എത്തിയപ്പോൾ ഒരു മഴ. അധികം താമസിയാതെ മഴ നിന്നു. പക്ഷേ, ഡി6 കമ്പാർട്ട്മെന്റിലെ വെള്ളക്കെട്ടൊന്നു കാണൂ. എങ്ങനെ കേരളത്തിലേക്ക് ഇത്തരം പ്രത്യേക കോച്ചുകൾ തെരഞ്ഞെടുത്ത് അയക്കുന്നു? എന്നാണ് തോമസ് ഐസക് ചോദിക്കുന്നത്. ഐസക്കിന്റെ പോസ്റ്റിനു താഴെ നിരവധിപേരാണ് സ്വന്തം അനുഭവങ്ങള്‍ വിവരിക്കുന്നത്. ഗരീബ്‌രഥിലെയും അവസ്ഥ ഇതാണെന്ന് ഒരാള്‍ പറയുന്നു. അതേസമയം എറണാകുളം കെഎസ് ആര്‍ടിസി ബസ് സ്റ്റാന്‍ന്റില്‍ കൂടി ഒന്നുവരാമോ എന്നും ചോദിക്കുന്നു. ട്രയിന്‍യാത്രയിലുണ്ടാകുന്ന പരാതികള്‍ ഈയിടെയായി ഏറിവരികയാണ്. ശുചിത്വത്തിലും ഭക്ഷണത്തിലും സുരക്ഷിതത്വത്തിലുമുള്‍പ്പെടെ വലിയ വിമര്‍ശനമാണ് റെയില്‍വേ കേള്‍ക്കേണ്ടിവരുന്നത്.