Health

അറിയാതെ പോവരുത് ചുവന്ന ചെമ്പരത്തി യുടെ ഗുണങ്ങൾ

നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെമ്പരത്തി എന്ന് എല്ലാവർക്കും അറിയാം അതിൽ തന്നെ ചുവന്ന ചെമ്പരത്തിക്ക് ആരോഗ്യഗുണങ്ങൾ അല്പം കൂടുതലാണ്. ചർമ്മ സംരക്ഷണത്തിനും തലമുടിയുടെ സംരക്ഷണത്തിനും ഒക്കെ വളരെ ഫലപ്രദമാണ് ചുവന്ന ചെമ്പരത്തി പൂവ് പ്രകൃതിദത്തമായ ഒരുപാട് സവിശേഷതകൾ ഈ പൂവിന് ഉണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം

ചെമ്പരത്തി എണ്ണ തയ്യാറാക്കി എടുത്താൽ മുടിക്ക് വളരെ നല്ലതാണ് കുറച്ചു വെള്ളത്തിൽ ചെമ്പരത്തിയുടെ ഇതളുകൾ ചേർത്ത് തിളപ്പിച്ച് അരിച്ചെടുക്കുകയാണ് വേണ്ടത് അതിലേക്ക് അല്പം വെളിച്ചെണ്ണയോ ബദാം എണ്ണയോ ചേർതിളക്കി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയണം അങ്ങനെയാണെങ്കിൽ മുടി നല്ല രീതിയിൽ വളരും

ചെമ്പരത്തി യുടെ ഇതളുകൾ ഉപയോഗിച്ചുകൊണ്ട് ഹെയർസും ഉണ്ടാക്കാം ചെമ്പരത്തി ഇതളുകൾ അരച്ചെടുത്ത തലമുടിയിൽ 5 മിനിറ്റ് ഓളം തേച്ചുപിടിപ്പിക്കുകയാണ് വേണ്ടത് ശേഷം തണുത്ത വെള്ളത്തിൽ മൂടി നന്നായി കഴുകുക മുടികൊഴിച്ചിൽ വളരെയധികം കുറയും

ചെമ്പരത്തി ഇതളുകളും ഒരു കപ്പ് തൈരും ചേർത്ത് ഇളക്കി നന്നായി സംയോജിപ്പിച്ച് തലമുടിയിൽ പുരട്ടിയതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിയാൽ താരൻ കുറയും എന്നാണ് പറയുന്നത്

ചെമ്പരത്തി ഇതളിലേക്ക് കുറച്ച് ഇഞ്ചി എണ്ണയും തൈരും ചേർത്ത് അരച്ചെടുത്ത മുഖത്തും കഴുത്തിലും പുരട്ടുകയാണെങ്കിൽ നല്ല രീതിയിൽ കറുത്ത പാടുകൾ മാറുന്നതായി കണ്ടുവരുന്നുണ്ട്.

ചെമ്പരത്തിയുടെ ഇരളികൾ കുറച്ച് കറ്റാർവാഴയുടെ ജെല്ല് കൂടി ചേർത്ത് അരച്ചെടുത്ത അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച് രാത്രി ഉറങ്ങുന്നതിനു മുൻപ് മുഖത്ത് പുരട്ടാനുള്ള ഒരു നൈറ്റ് ക്രീം തയ്യാറാകും

story highlight;HIBISCUS BENEFITS,