India

ബംഗ്ലാദേശ് അസി. ഹൈക്കമ്മീഷന്‍ ഓഫീസ് ആക്രമണത്തില്‍ 7 പേർ അറസ്റ്റില്‍

അഗര്‍ത്തലയിലെ ബംഗ്ലാദേശ് അസി. ഹൈക്കമ്മീഷന്‍ ഓഫീസ് ആക്രമണത്തില്‍ 7 പേർ അറസ്റ്റില്‍. ഹിന്ദു സംഘര്‍ഷ് സമിതി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിന് മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ഉന്നതതല അന്വേഷണം വേണമെന്നും, നയന്ത്രകാര്യാലയങ്ങള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ സുരക്ഷ ഒരുക്കണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെട്ടു. ഇതിനിടെ ചിന്മയ് കൃഷണദാസിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നാളെ പശ്ചിമബംഗാളില്‍ ഹിന്ദു സംഘടനകള്‍ മഹാപ്രതിഷേധത്തിന് അഹ്വാനം ചെയ്തു.