നടനും സഹ സംവിധായകനും നടി നസ്രിയയുടെ സഹോദരനുമായ നവീൻ നസീം വിവാഹിതനാകുന്നു. നവീന്റെ വിവാഹനിശ്ചയ ചടങ്ങിൽ നിന്നുള്ള വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അനിയന്റെ വിവാഹചടങ്ങിൽ തിളങ്ങി നിന്നത് ചേച്ചി നസ്രിയയും അളിയൻ ഫഹദുമായിരുന്നു. അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീൻ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. സീ യു സൂൺ എന്ന ഫഹദ് ചിത്രത്തിലും നവീൻ പ്രവർത്തിച്ചിരുന്നു. 2024-ൽ പുറത്തിറങ്ങിയ ഫഹദ് നായകനായ ആവേശം എന്ന ചിത്രത്തിന്റെ അസിസ്റ്റൻ്റ് ഡയറക്ടറായും നവീൻ വർക്ക് ചെയ്തു.
കൂടാതെ ഫഹദ് ഫാസിൽ സിനിമ ആവേശത്തിന്റെ പിന്നണിയിൽ നവീൻ പ്രവർത്തിച്ചിരുന്നു. നവീന്റെ വിവാഹനിശ്ചയ ചടങ്ങുകളുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. തീർത്തും സ്വകാര്യ ചടങ്ങായതുകൊണ്ടുതന്നെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചടങ്ങിൽ തിളങ്ങിയത് നസ്രിയും ഫഹദും തന്നെയാണ്. പേസ്റ്റൽ ഗ്രീൻ നിറത്തിൽ തീർത്ത ഹെവി വർക്കുള്ള ചോളിയായിരുന്നു നസ്രിയയുടെ വേഷം. സിംപിൾ മേക്കപ്പിൽ അതീവ സുന്ദരിയായാണ് നസ്രിയ എത്തിയത്. കോഫി ബ്രൗൺ നിറത്തിലുള്ള സിംപിൾ കുർത്തയായിരുന്നു ഫഹദിന്റെ വേഷം.
വരൻ നവീൻ പേസ്റ്റൽ ബ്ലു നിറത്തിലുള്ള ഷേർവാണിയും വധു ലൈലാക്ക് നിറത്തിലുള്ള ഹെവി ലെഹങ്കയുമാണ് അണിഞ്ഞിരുന്നത്. ചടങ്ങ് മുന്നിൽ നിന്ന് നിയന്ത്രിച്ച് നടത്തുന്നത് ഫഹദും നസ്രിയയും തന്നെയാണ്. നവീനുള്ള ഏക അളിയനാണ് ഫഹദ്. അതുകൊണ്ട് തന്നെ കുഞ്ഞളിയന്റെ പ്രധാനപ്പെട്ട ദിവസം മനോഹരമാക്കാൻ ഫഹദും ശ്രമിക്കുന്നുണ്ട്. വധുവിനെ ഡയമണ്ടിൽ തീർത്ത ഹെവി നെക്ലേസ് ചടങ്ങിൽ വെച്ച് നസ്രിയ അണിയിച്ചു.
മുസ്ലീം വിവാഹനിശ്ചയത്തിനുള്ള പതിവ് ചടങ്ങുകളുടെ ഭാഗമായിട്ടാണ് വരന്റെ കുടുംബാംഗങ്ങൾ വധുവിന് ആഭരണം സമ്മാനമായി നൽകിയത്. നവീന്റെ വധുവിന്റെ പേര് വിവരങ്ങളൊന്നും താര കുടുംബം പുറത്ത് വിട്ടിട്ടില്ല. വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളും ഫോട്ടോയും പുറത്ത് വന്നതോടെ നവീന് വിവാഹ പ്രായമായോ എന്നുള്ള തരത്തിലാണ് ആരാധകരുടെ കമന്റുകൾ. നസ്രിയയുടെ അനുജൻ ആയതിനാൽ നവീൻ തീരെ ചെറുപ്പമല്ലേയെന്ന് സംശയങ്ങൾ ചോദിച്ചുള്ള കമന്റുകളുമുണ്ട്.