Recipe

ചാമ്പങ്ങ ഉണ്ടെങ്കില്‍ കളയേണ്ട…

ഇപ്പോള്‍ ചാമ്പങ്ങയുടെ കാലമാണ്. അധികം വിലയുമില്ല. ചാമ്പങ്ങകൊണ്ട് കിടിലന്‍ ഒരു സാധനം ഉണ്ടാക്കിയാലോ.വൈന്‍ ഉണ്ടാക്കുന്ന കാര്യമാണ് ഈ പറഞ്ഞുവരുന്നത്. വൈന്‍ എന്നു പറയുമ്പോള്‍ ആദ്യം മനസ്സില്‍ നിറയുന്നത് മുന്തിരിയാണ്. എന്നാല്‍ മിക്ക പഴങ്ങള്‍ കൊണ്ടും അതീവരുചിയില്‍ വൈന്‍ തയാറാക്കാവുന്നതാണ്. 21 ദിവസം കൊണ്ട് അടിപൊളി വൈന്‍ ഉണ്ടാക്കാം. വീട്ടില്‍ ചാമ്പങ്ങ ഉണ്ടെങ്കില്‍ എളുപ്പവഴിയില്‍ വൈന്‍ തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍
ചാമ്പയ്ക്ക – ഒരു കിലോ
വെള്ളം – ഒരു ലീറ്റര്‍
പഞ്ചസാര – ഒരു കിലോ
ഈസ്റ്റ് – 5 ടീസ്പൂണ്‍
കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ – 4 എണ്ണം വീതം
ഗോതമ്പ് – ഒരു പിടി

പാകം ചെയ്യുന്ന വിധം
ചാമ്പയ്ക്ക വൃത്തിയായി കഴുകി കുരു കളഞ്ഞെടുക്കുക. വൃത്തിയാക്കിയ ചാമ്പയ്ക്ക വെള്ളം ഒഴിച്ചു തിളപ്പിക്കുക. ചൂട് ആറിയതിനുശേഷം പഞ്ചസാരയും ഈസ്റ്റും ഗോതമ്പു നുറുക്കും മസാലകളും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കാം. ഒരു ചില്ലു ഭരണിയില്‍ ഒഴിച്ചു നന്നായി മൂടിക്കെട്ടിവയ്ക്കുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇളക്കണം. 21 ദിവസം കഴിയുമ്പോള്‍ ഊറ്റി അരിച്ചെടുത്തു കുപ്പികളിലാക്കി സൂക്ഷിക്കാം.

Tags: TIPSfood