Kozhikode

എലത്തൂരില്‍ ഇന്ധനച്ചോര്‍ച്ച; പ്രതിഷേധവുമായി നാട്ടുകാർ – Locals are protesting fuel leakage

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ എലത്തൂര്‍ ഡിപ്പോയില്‍ നിന്ന് ഡീസല്‍ ചോര്‍ച്ച. ഏറെ നേരമായി ഡീസല്‍ ഓവുചാലിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഡിപ്പോയില്‍ അറ്റകുറ്റപണി നടക്കുന്നതിനാടെയാണ് ഡീസല്‍ പുറത്തേക്ക് ഒഴുകിയത്. ഓവുചാലുകളിലേക്ക് ഒഴുകിയെത്തിയ ഡീസല്‍ ശേഖരിക്കാന്‍ നാട്ടുകാര്‍ കൂടിയതും ആശങ്കയ്ക്കിടയാക്കി. 600 ലിറ്ററോളം ഇന്ധനം ചോര്‍ന്നുവെന്നാണ് വിവരം.

ഡിപ്പോയിലെ മുന്നറിയിപ്പ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ഇന്ധനം നിറഞ്ഞൊഴുകിയതാണെന്നാണ് എച്ച്പിസിഎല്‍ അധികൃതരില്‍ നിന്നുള്ള വിശദീകരണം. ഇത് പരിഹരിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിക്ഷേധവുമായി ജനങ്ങള്‍ സ്ഥലത്ത് പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. മുമ്പും ഇത്തരത്തില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഡീസല്‍ പുഴയിലേക്കും കടലിലേക്കും ഇതിനകം ഒഴുകിയെത്തിയിട്ടുണ്ടെന്നും താമസിയാതെ കിണറുകള്‍ മലിനമാകുമെന്ന ആശങ്കയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

STORY HIGHLIGHT: Locals are protesting fuel leakage