സൗത്ത് ഡല്‍ഹിയില്‍ ദമ്പതിമാരേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ വീട്ടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം. രാജേഷ് കുമാര്‍, കോമള്‍, കവിത എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാജേഷിന്റേയും കോമളിന്റേയും വിവാഹ വാര്‍ഷികമായിരുന്നു ബുധനാഴ്ച.
അച്ഛനെയും അമ്മയെയും വിവാഹ വാര്‍ഷികം ആശംസിച്ച ശേഷമാണ് അര്‍ജുന്‍ രാവിലെ നടക്കാന്‍ ഇറങ്ങിയത്. തിരിച്ചുവന്നപ്പോഴാണ് മാതാപിതാക്കളെയും സഹോദരിയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. വീട്ടില്‍ മോഷണം നടന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് പോലീസ് പറയുന്നു. വലിയ ശബ്ദം കേട്ടാണ് അയല്‍വാസികള്‍ വീട്ടിലേക്കെത്തിയത്. അപ്പോഴാണ് മകന്‍ സംഭവം അറിയിച്ചതെന്ന് അയല്‍ വാസികള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
STORY HIGHLIGHT: delhi triple murder