കൊച്ചി സ്മാർട്ട് സിറ്റിക്കായി നൽകിയ ഭൂമി തിരിച്ചുപിടിക്കാൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ടീകോമിന്റെ കൈവശമുള്ള 246 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ തീരുമാനമായത്. സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട പദ്ധതി ഉപേക്ഷിക്കാൻ ടീകോം തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം. നഷ്ടപരിഹാര തുക തീരുമാനിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് സമിതി പ്രവർത്തിക്കുക. സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിച്ച് നഷ്ടപരിഹാര തുക കണക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ആരംഭിച്ച സ്മാർട്ട് സിറ്റി പദ്ധതിയുടെ ചർച്ചകൾ വി എസിൻ്റെ കാലത്ത് എത്തിയപ്പോഴാണ് ടീകോമുമായി കരാറിലേക്ക് നീങ്ങിയത്. പത്ത് വർഷം കൊണ്ട് 90,000 പേർക്ക് ജോലി എന്നതായിരുന്നു സ്മാർട്ട് സിറ്റിയുടെ ലക്ഷ്യം.
STORY HIGHLIGHT: Cabinet to take back the land given for Kochi Smart City